കണ്ണൂർ : തലശ്ശേരിയിൽ ബോംബുകൾ കണ്ടെടുത്തു. എരഞ്ഞോളി മലാൽ മടപ്പുരക്ക് സമീപത്തു നിന്നായിരുന്നു ബോംബുകൾ കണ്ടെടുത്തത്. ബോംബ് സ്ക്വാഡ് സ്ഥലത്ത് എത്തി ബോംബുകൾ നിർവീര്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
മൂന്ന് ബോംബുകളാണ് കണ്ടെടുത്തത്. രണ്ട് സ്റ്റീൽ ബോംബുകളും, ഒരു നാടൻ ബോംബുമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം തോട്ടടയിൽ വിവാഹ സംഘത്തിന് നേരെ ബോംബ് ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് തലശ്ശേരിയിൽ നിന്നും ബോംബുകൾ പിടികൂടിയത്. ബോംബുകൾ നിർമ്മിക്കുന്ന സംഘം ജില്ലയിൽ സജീവമാണെന്നാണ് ഇത് നൽകുന്ന സൂചന.
Comments