ബപ്പി ലഹ്‌രിയുടെ മരണം 69-ാം വയസിൽ; ഉറക്കത്തിലെ ശ്വസന വൈകല്യം ഗുരുതരമോ? മരണകാരണമായ സ്ലീപ്പ് അപ്‌നിയ എന്ന രോഗത്തെക്കുറിച്ച് അറിയാം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ബപ്പി ലഹ്‌രിയുടെ മരണം 69-ാം വയസിൽ; ഉറക്കത്തിലെ ശ്വസന വൈകല്യം ഗുരുതരമോ? മരണകാരണമായ സ്ലീപ്പ് അപ്‌നിയ എന്ന രോഗത്തെക്കുറിച്ച് അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 03:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലഹ്‌രിയുടെ മരണവാർത്ത അറിഞ്ഞാണ് ഇന്ന് രാജ്യം ഉണർന്നത്. 69-ാം വയസിൽ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇന്ത്യയിൽ ഡിസ്‌കോ ഗാനം ജനപ്രിയമാക്കിയതിൽ വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നു ബപ്പി ലഹ്‌രി. എന്നാൽ വളരെ പെട്ടെന്ന് അദ്ദേഹത്തിന് ലോകത്തോട് വിടപറയേണ്ടി വന്നു. ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ എന്ന രോഗത്തിന് ചികിത്സയിലായിരുന്നു ബപ്പി ലഹ്‌രിയെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

ജുഹുവിലെ ക്രിട്ടികെയർ ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസമായി സ്ലീപ്പ് അപ്‌നിയക്ക് ബപ്പി ലഹ്‌രി ചികിത്സയിലായിരുന്നു. ഒരു വർഷം മുമ്പാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുന്നത്. അങ്ങനെയെങ്കിൽ എന്താണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്‌നിയ.

ഉറക്കത്തിനിടയിലെ ശ്വാസോച്ഛ്വാസത്തിൽ തകരാർ സംഭവിക്കുന്ന രോഗമാണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്‌നിയ. ശ്വസന വൈകല്യമായി ഇതിനെ വ്യാഖ്യാനിക്കാം. ശ്വാസമെടുക്കുന്നത് പെട്ടെന്ന് നിലച്ചുപോകുകയാണ് സ്ലീപ് അപ്‌നിയ ബാധിച്ചവർക്ക് സംഭവിക്കുന്നത്. ഏതാനും സെക്കൻഡുകൾക്കുള്ളിൽ ശ്വാസം വീണ്ടുമെടുക്കാൻ സാധിക്കുമെങ്കിലും ഇത് ആവർത്തിച്ച് സംഭവിക്കുന്നത് ശരീരത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കും.

ഉറക്കത്തിൽ തൊണ്ടയിലെ പേശികൾ ശരിയായി പ്രവർത്തിക്കാതെ വരുന്നതോടെ ശ്വസമെടുക്കാൻ കഴിയാതെ പോകുന്നതാണ് അവസ്ഥ. സ്ലീപ് അപ്നിയ ബാധിക്കുന്നയാൾക്ക് പൊതുവിൽ കാണുന്ന രോഗലക്ഷണമാണ് ഉച്ചത്തിലുള്ള കൂർക്കം വലി. ഇത്തരക്കാർക്ക് ഉറക്കത്തിനിടയിൽ ശ്വാസംമുട്ടലും സംഭവിക്കും. ശ്വാസം മുട്ടൽ സംഭവിക്കുന്നതോടെ ഇവർക്ക് ഉറക്കം നഷ്ടപ്പെടും. ഇവർക്ക് പകൽ സമയം മുഴുവൻ ഉറക്കമത്തായിരിക്കും അനുഭവപ്പെടുക.

സ്ലീപ് അപ്നിയ ഉള്ളയാൾക്ക്, ഏതാണ്ട് 10 സെക്കൻഡ് നേരത്തേക്കാണ് തുടർച്ചയായി ശ്വാസതടസം അനുഭവപ്പെടുക. ഇത് രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതിനും കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് കൂട്ടുന്നതിനും കാരണമാകും. ഇക്കാര്യം തലച്ചോർ അറിയുന്നതോടെ രോഗി ഉറക്കത്തിൽ നിന്നുണരും. രാത്രി ഉറക്കത്തിൽ ഈ ഒരു പാറ്റേൺ സംഭവിച്ചുകൊണ്ടേയിരിക്കും. മണിക്കൂറിൽ ഏതാണ്ട് മുപ്പത് തവണ ഇത്തരത്തിൽ ആവർത്തിച്ചേക്കാം.

സ്ലീപ് അപ്നിയയുടെ മറ്റ് ലക്ഷണങ്ങൾ:

  •  ഉയർന്ന രക്തസമ്മർദ്ദം
  •  അമിതമായ പകൽ ഉറക്കം
  •  ഉച്ചത്തിൽ കൂർക്കം വലിക്കുക
  •  തൊണ്ടവേദന അനുഭവപ്പെട്ട് ഉറക്കം നഷ്ടമാകുക.
  • വായയിൽ ഈർപ്പം ഇല്ലാത്തതായി അനുഭവപ്പെടുക.
  • അതിരാവിലെ തലവേദന തോന്നുക
  • വിഷാദം ഉണ്ടാകുക

ഹൃദയസംബന്ധമായ രോഗങ്ങൾ, നയന രോഗങ്ങൾ, അമിതമായ ക്ഷീണം എന്നിവയും രോഗികൾക്ക് ഉണ്ടായേക്കാം. സ്ലീപ്പ് അപ്നിയ എന്ന രോഗത്തിന് ചികിത്സ ലഭ്യമാണ്. രോഗം സ്ഥിരീകരിച്ചാൽ ഉടനടി ഡോക്ടറുടെ ഉപദേശം തേടുകയാണ് ചെയ്യേണ്ടത്. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള മാർഗങ്ങളും ഉപകരണങ്ങളുടെ സഹായത്തോടെ ശ്വാസമെടുക്കുന്നതിനുള്ള സംവിധാനങ്ങളും രോഗത്തിന് ഫലപ്രദമാണ്.

 

 

Tags: bappi lahiribappi lahiri death
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies