ഭോപ്പാൽ: ഹിജാബ് വിഷയത്തിൽ ഹിന്ദുസമൂഹം ഇസ്ലാമിക സ്ത്രീസമൂഹത്തിന്റെ പരിരക്ഷയാണ് ആഗ്രഹിക്കുന്നതെന്ന് സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂർ. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന സമ്മേളനത്തിലാണ് ബിജെപി എംപിയുടെ പരാമർശം. കർണ്ണാടകയിൽ മുസ്ലീം വിദ്യാർത്ഥിനികളിൽ ഒരു വിഭാഗത്തെ മതപരമായ വിദ്വേഷത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ് മതമൗലികവാദികളെന്നും പ്രഗ്യ പറഞ്ഞു.
മുസ്ലീം സമൂഹത്തിലെ സ്ത്രീകൾ വെല്ലുവിളികൾ നേരിടുന്നത് ഹിന്ദുസമൂഹത്തിൽ നിന്നല്ല എന്ന് എല്ലാവർക്കും വ്യക്തമാണ്. സ്വന്തം വീടിനകത്താണ് മുസ്ലീം സ്ത്രീ സമൂഹം ഏറ്റവു മധികം പീഡിപ്പിക്കപ്പെടുന്നത്. അതിനാൽ ഹിജാബ് ധരിക്കേണ്ടത് വീടിനകത്താണ്. ഹൈന്ദവ സമൂഹം വസിക്കുന്ന ഏതു പൊതുസ്ഥലത്തും മുസ്ലീം സ്ത്രീസമൂഹം ഒരു ഹിജാബും ധരിക്കേണ്ടതില്ല കാരണം നിങ്ങൾ വീട്ടിലേക്കാളും സുരക്ഷിതരായിരിക്കുമെന്നും പ്രഗ്യ ഓർമ്മിപ്പിച്ചു.
കർണ്ണാടകയിലെ വിവിധ വിദ്യാലയങ്ങളിലായി ഹിജാബ് വിഷയത്തിന്റെ പേരിലുള്ള പ്രതിഷേധം കോടതിയുടെ പരിഗണനയിലാണ്. ഉചിത സമയത്ത് ഉചിതമായ മറുപടി നൽകുമെന്ന കോടതിയുടെ തീരുമാനവും മുസ്ലീം മതമൗലികവാദി സംഘടനകൾക്ക് തിരിച്ചടിയായിട്ടുണ്ട്. സ്‌കൂളുകളിൽ യൂണിഫോം എല്ലാവർക്കും ഒരുപോലെയാണെന്നും മതപരമായ വേർതിരിവ് പ്രകടമാക്കുന്ന തരത്തിൽ മുസ്ലീം വിദ്യാർത്ഥിനികൾ ബോധപൂർവ്വം വരാൻ തുടങ്ങിയത് ചോദ്യം ചെയ്യപ്പെട്ടതോടെയാണ് മതമൗലികവാദികൾ രംഗത്ത് എത്തിയത്. ഇതോടെ പ്രതിരോധം തീർത്ത് ഹൈന്ദവ സംഘടനകളും രംഗത്തെത്തി. കാവി ഷാളുകളും തലപ്പാവും ധരിച്ച് ഹിന്ദു വിദ്യാർത്ഥികൾ സ്‌കൂളുകളിൽ എത്തിയതോടെയാണ് വിഷയം ദേശീയ ശ്രദ്ധയാകർഷിച്ചത്.
















Comments