കൊച്ചി: മെട്രോ പാളത്തിൽ നേരിയ ചെരിവ് കണ്ടെത്തി. 347-ാം നമ്പർ തൂണിലാണ് ചെരിവ് കണ്ടെത്തിയത്. സ്ഥലത്ത് കെഎംആർഎൽ പരിശോധന ആരംഭിച്ചു. ഇവിടെ എത്തുമ്പോൾ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 20 കിലോമീറ്ററായി കുറച്ചു.
രണ്ടാഴ്ച മുൻപ് നടത്തിയ ട്രാക്ക് പരിശോധനയിലാണ് പ്രശ്നം കണ്ടെത്തിയത്. ചെരിവ് ഗുരുതരമല്ലെന്നാണ് പ്രഥമിക നിഗമനം. പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന് വിവരം ഡിഎംആർസിയെ അറിയിച്ചു. പത്തടിപ്പാലത്തിന് സമീപമാണ് തകരാർ കണ്ടെത്തിയത്.
സാധാരണ 35 കിലോമീറ്റാണ് മെട്രോയുടെ വേഗത. ഇതാണ് ഇപ്പോൾ കുറച്ചത്. വിദഗ്ധ പരിശോധനയ്ക്ക് അഭിപ്രായം തേടിയാണ് ഡിഎംആർസിയെ വിവരം അറിയിച്ചത്. നിലവിൽ മെട്രോ സർവീസ് പതിവ് പോലെ നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
Comments