സഞ്ജിത്ത് വധം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും ; ശക്തമായി എതിർത്ത് സർക്കാർ

Published by
Janam Web Desk

പാലക്കാട് : ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം സിബിഐ അന്വേഷണം അനുവദിക്കരുതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

കുറ്റകൃത്യത്തിൽ കേരളത്തിന് പുറത്തുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്നും, അതിനാൽ കേരള പോലീസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തിന് പുറത്ത് പ്രതികൾക്ക് സംരക്ഷണം ലഭിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയെ പിടികൂടുന്നതിൽ പോലീസിന് സംഭവിച്ച വീഴ്ചയും, സർക്കാർ കാട്ടുന്ന അലംഭാവവും ഹർജിയിൽ സൂചിപ്പിക്കുന്നുണ്ട്. സഞ്ജിത്തിന്റെ കൊലപാതകത്തിൽ പങ്കെടുത്തവരെ കൂടാതെ ഇതിന് കൂട്ട് നിന്നവരെയും എത്രയും വേഗം പിടികൂടി ശിക്ഷിക്കണമെന്നും ഹർജിയിൽ പറയുന്നു.കഴിഞ്ഞ മാസമാണ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

അതേസമയം സഞ്ജിത്ത് വധക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്നാണ് സർക്കാർ കോടതിൽ അറിയിച്ചിരിക്കുന്നത്. കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നാണ് സർക്കാർ വാദം.

Share
Leave a Comment