ശ്രീനഗർ : ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരനെ സുരക്ഷാ സേന വധിച്ചു. ഷോപിയാൻ ജില്ലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു.
ഇന്ന് രാവിലെയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സയ്‌നപോരയിലെ ചെർമാർഗ് മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്‌ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സേനാംഗങ്ങൾ ഇവിടെയെത്തിയത്. ഭീകരരോട് കീഴടങ്ങാൻ ആവശ്യപ്പെട്ട സേനാംഗങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. വധിച്ച ഭീകരനെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു.
















Comments