തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും മദ്യം കടത്തിയ കേസിൽ അറസ്റ്റിലായ ലൂക്ക് കെ ജോർജിന്റെ ജാമ്യാപേക്ഷയെ എതിർത്ത് കസ്റ്റംസ്. ലൂക്കിന് ജാമ്യം അനുവദിക്കരുതെന്ന് കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ രണ്ട് വർഷത്തെ ഒളിവ് ജീവിതത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ലൂക്കിനെ അറസ്റ്റ് ചെയ്തത്.
ജാമ്യം അനുവദിച്ചാൽ ലൂക്ക് സാക്ഷികളെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷയെ കസ്റ്റംസ് എതിർത്തത്. ഇത് കൂടാതെ തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നും, അതിനാൽ ജാമ്യം നൽകരുതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ലൂക്കിനെ കസ്റ്റഡിയിൽ വേണമെന്നും കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ലൂക്ക് കെ ജോർജ്ജിന്റെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
ആറ് കോടിയുടെ മദ്യമാണ്ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും ഇയാൾ കടത്തിയത്. 2019 ലായിരുന്നു സംഭവം. യാത്രക്കാരുടെ വ്യാജപേരിലാണ് ലൂക്ക് മദ്യം കടത്തിയിരുന്നത്.
Comments