ഇനിയാരും ആ ഭാഷ സംസാരിക്കാനില്ല; ഒരു മുത്തശ്ശിക്കൊപ്പം മൺമറഞ്ഞത് ഒരു ഭാഷ!!!|
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ഇനിയാരും ആ ഭാഷ സംസാരിക്കാനില്ല; ഒരു മുത്തശ്ശിക്കൊപ്പം മൺമറഞ്ഞത് ഒരു ഭാഷ!!!|

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2022, 06:30 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യ കുലത്തിന്റെ മുഖ്യ ആശയവിനിമയ ഉപാധിയാണ് ഭാഷ. ഇതു തന്നെയാണ് മറ്റു ജീവജാലങ്ങളിൽ നിന്ന് നമ്മെ വേറിട്ട് നിർത്തുന്നതും. ചെറുതും വലുതുമായി ലോകത്താകമാനം 6,500 ലധികം ഭാഷകൾ നമ്മൾ മനുഷ്യർ സംസാരിക്കുന്നുണ്ടെന്നാണ് വിവരം. അവയിൽ പലതും നമുക്ക് കേട്ടു കേൾവി കൂടി ഇല്ല എന്നതാണ് ഭാഷാ പണ്ഡിതന്മാരുടെ അനുഭവം.  കാലപ്പഴക്കത്താൽ മനുഷ്യകുലത്തിന് മാത്രം സ്വന്തമായ ഭാഷാ സമ്പത്ത് നഷ്ടമായി കൊണ്ടിരിക്കുന്നുവെന്നാണ് പഠനങ്ങൾ ചൂണ്ടികാട്ടുന്നത്.
ഇവിടെ അത്തരം ഒരു തീരാനഷ്ടത്തിനെ കുറിച്ചാണ് പറയുന്നത്. ഒരു മരണത്തോടൊപ്പം ഒരു ഭാഷയും നഷ്ടമായിരിക്കുന്നു.

തെക്കേ അമേരിക്കയിലെ  ക്രിസ്റ്റീന കാൽഡെറോൺ മരിച്ചപ്പോൾ അവർക്കൊപ്പം യമനാ എന്ന ഭാഷയും  ഇല്ലാതായിരിക്കുകയാണ്. തെക്കേ അമേരിക്കയിലെ യാഗൻ സമൂഹത്തിന്റെ ഭാഷയാണ് യമന. ഇതാണിപ്പോൾ ലോകത്ത് നിന്ന് അപ്രത്യക്ഷമായത്. ഈ ഭാഷ സംസാരിക്കുന്ന അവസാനത്തെയാളും മരിച്ച് പോയതാണ് യമന ഭാഷയ്‌ക്ക് അന്ത്യം സംഭവിക്കാൻ കാരണം. യാഗൻ സമൂഹത്തിന്റെ അവസാന കണ്ണിയായിരുന്നു ക്രിസ്റ്റീന. ഇവർ വാർദ്ധക്യസഹജമായ അസുഖത്താൽ വിട വാങ്ങിയതോടെയാണ് യമന ഭാഷയും മരിച്ചത്. ക്രിസ്റ്റീനയ്‌ക്ക് മക്കളും കൊച്ചുമക്കളുമായി വലിയ കുടുംബം തന്നെ ഉണ്ടെങ്കിലും അവർക്ക് ആർക്കും തന്നെ തങ്ങളുടെ മാതൃ ഭാഷ അറിയില്ല എന്നതാണ് ഏറെ ദു:ഖകരം.

അവസാന ശ്വാസത്തിലും തന്റെ മാതൃ ഭാഷ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയാണ്.ക്രിസ്റ്റീന കാൽഡെറോൺ വിടവാങ്ങിയത്.
എന്നാൽ തനിക്ക് മാത്രമറിയാവുന്ന ആ ഭാഷ വേരറ്റുപോകാതിരിക്കാൻ ക്രിസ്റ്റീന വലിയ പരിശ്രമങ്ങളാണ് നടത്തിയത്. നിരവധി സാഹിത്യ ഭാഷാ പഠനങ്ങൾ നടത്തിയ ക്രിസ്റ്റീന കാൽഡെറോൺ എന്ന 93 കാരി നിരവധി രേഖകളും രചനകളും നടത്തിയ ശേഷമാണ് ലോകത്തോട് വിടപറഞ്ഞു. ഇവർ യമന ഭാഷയുടെ ഒരു നിഘണ്ടു തയ്യാറാക്കുകയും നിരവധി പ്രസിദ്ധീകരണങ്ങൾ യമനയിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു. അവസാന നാളുകളിലും തന്റെ മാതൃഭാഷ ആരെങ്കിലും ഏതെങ്കിലും രീതിയിൽ സംരക്ഷിക്കുമെന്ന പ്രതീക്ഷ ബാക്കി വെച്ചാണ് ക്രിസ്റ്റീന കാൽഡെറോൺ മരിച്ചത്.

ലോകത്തിലെ പരമ്പരാഗതമായ പല സംസ്‌കാരത്തിന്റേയും കാതൽ് ആ ജനത സംസാരിക്കുന്ന ഭാഷയാണ്. കോളനിവൽക്കരണവും കുടിയേറ്റവും ചെറിയ ചെറിയ രാജ്യങ്ങളെയും ഗോത്രങ്ങളെയും ഇല്ലാതാക്കിയതിലൂടെയാണ്  ഭാഷയും നിശബ്ദമായിപ്പോയത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തെക്കേ അമേരിക്കയിലെ ഒരു പ്രാദേശിക ഭാഷയ്‌ക്കും സംഭവിച്ചത്. മാതൃഭാഷയെ മറക്കുന്നവർക്ക് ഇത് ഒരു പാഠമാകട്ടെ. മലയാളികൾ എന്തിന് മാതൃഭാഷയെ നെഞ്ചോട് ചേർക്കണം എന്ന ചോദിച്ചാൽ സംസാരിച്ചില്ലെങ്കിൽ നഷ്ടമാവുക ഭാഷമാത്രമല്ല ഒരു സംസ്‌കാരവും കൂടിയാണ്.

Tags: LANGUAGE
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies