ഇന്ത്യയിലെ തീവ്ര മുസ്ലീം സംഘടനകളും രാഷ്ട്രീയ പാർട്ടികളും ചേർന്ന് മുസ്ലീം സ്ത്രീകളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന കാലത്ത് സൗദിയിലെ പെൺകുട്ടികൾ മുന്നേറുകയാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. സൗദി അറേബ്യയും സീഷെൽസും തമ്മിൽ നടന്ന വനിതാ ഫുട്ബോൾ മത്സരത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സന്ദീപ് വാര്യരുടെ പരാമർശം. സൗദി വനിതാ ടീം ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ 2 -0 നാണ് സീഷെൽസിനെ പരാജയപ്പെടുത്തിയത്.
പച്ച ജഴ്സിയിൽ കുതിച്ചു പായുന്ന സൗദി വനിതാ ഫുട്ബോളറെ ചിത്രത്തിൽ കാണാം. തീവ്ര മുസ്ലീം സംഘടനകളും അവരെ പിന്തുണക്കുന്ന കോൺഗ്രസും സിപിഎമ്മും ചേർന്ന് ഇന്ത്യയിലെ മുസ്ലിം സ്ത്രീകളെ ചാക്കിൽ മൂടിപ്പൊതിയാൻ ശ്രമിക്കുന്ന കാലത്താണ് വിശുദ്ധ ഗേഹങ്ങളുടെ സംരക്ഷകരായ സൗദി അറേബ്യ സ്ത്രീ വിമോചനം സാധ്യമാക്കുന്നത് എന്ന് സന്ദീപ് വാര്യർ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
ഈ ചിത്രം നൽകുന്ന സന്ദേശം വളരെ വലുതാണ് . സൗദി അറേബ്യയുടെ വനിതാ ഫുട്ബോൾ ടീം അവരുടെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ സീഷെൽസിനെ 2 -0 ത്തിന് പരാജയപ്പെടുത്തി . പച്ച ജഴ്സിയിൽ കുതിച്ചു പായുന്ന സൗദി വനിതാ ഫുട്ബോളറെ ചിത്രത്തിൽ കാണാം . തീവ്ര മുസ്ലിം സംഘടനകളും അവരെ പിന്തുണക്കുന്ന കോൺഗ്രസ്സും സിപിഎമ്മും ചേർന്ന് ഇന്ത്യയിലെ മുസ്ലിം സ്ത്രീകളെ ചാക്കിൽ മൂടിപ്പൊതിയാൻ ശ്രമിക്കുന്ന കാലത്താണ് വിശുദ്ധ ഗേഹങ്ങളുടെ സംരക്ഷകരായ സൗദി അറേബ്യ സ്ത്രീ വിമോചനം സാധ്യമാക്കുന്നത് .
ഈ ചിത്രം നൽകുന്ന സന്ദേശം വളരെ വലുതാണ് . സൗദി അറേബ്യയുടെ വനിതാ ഫുട്ബോൾ ടീം അവരുടെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ സീഷെൽസിനെ…
Posted by Sandeep.G.Varier on Monday, February 21, 2022
Comments