ടാൻസാനിയൻ കലാകാരൻ കിലി പോളിനെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആദരിച്ചു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടാൻസാനിയൻ കലാകാരൻ കിലി പോളിനെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആദരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 04:45 pm IST
FacebookTwitterWhatsAppTelegram

ഇൻറർനെറ്റ് വഴി ലോകത്തെമ്പാടുമുളള ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയ ടാൻസാനിയൻ കലാകാരനാണ് കിലി പോൾ. ബോളിവുഡ് ഗാനങ്ങൾക്കൊപ്പം ചുവട് വച്ച് വീഡിയോകളിലൂടെ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ് ടാൻസാനിയൻ നർത്തകൻ കിലി പോൾ. തന്റെ സഹോദരി നീമയ്‌ക്കൊപ്പം ബോളിവുഡ് ഗാനങ്ങളോടുള്ള ഇഷ്ടം അവരുടെ വൈറൽ വീഡിയോകളിലൂടെ പ്രകടിപ്പിക്കുന്നത് പലപ്പോഴും കാണാറുണ്ട്. അതിനിടെ ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആദരിച്ചു കിലി പോളിനെ ആദരിച്ചു.

ടാൻസാനിയയിലെ ഹൈക്കമ്മീഷൻ ഓഫീസ് സന്ദർശിച്ച കിലി പോളിനൊപ്പമുള്ള ചിത്രങ്ങൾ ഇന്ത്യൻ നയതന്ത്രജ്ഞൻ ബിനയ പ്രധാൻ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു. കലാകാരനെ പ്രശംസിക്കുകയും ചെയ്തു. ചിത്രങ്ങൾ പങ്കിട്ട് ബിനയ എഴുതി, ”ഇന്ന് ഒരു പ്രത്യേക സന്ദർശകനുണ്ടായിരുന്നു; ജനപ്രിയ ഇന്ത്യൻ ചലച്ചിത്ര ഗാനങ്ങൾ തന്റെ ചുണ്ടുകൾ സമന്വയിപ്പിച്ച് വീഡിയോകൾ ചെയ്ത പ്രശസ്ത ടാൻസാനിയൻ കലാകാരൻ കിലി പോൾ ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ഹൃദയങ്ങൾ കീഴടക്കിയിട്ടുണ്ട്.

ഇന്ത്യൻ സെലിബ്രിറ്റികളായ കിയാര അദ്വാനി, സിദ്ധാർത്ഥ് മൽഹോത്ര, ഇമ്രാൻ ഹാഷ്മി തുടങ്ങിയ നിരവധി പേർ ഈ സഹോദര ജോഡികളുടെ പ്രകടനത്തെ വാനോളം പുകഴ്‌ത്തിയിട്ടുണ്ട്. കിലി പോളിന് ഇൻസ്റ്റാഗ്രാമിൽ 2.2 മില്യൺ ആരാധകരുണ്ട്. ടാൻസാനിയൻ സഹോദരങ്ങളെ ആയുഷ്മാൻ ഖുറാന, ഗുൽ പനാഗ്, റിച്ച ഛദ്ദ തുടങ്ങിയ പ്രമുഖരാണ് പിന്തുടരുന്നത്. ബോളിവുഡ് താരങ്ങളുടെ ഗാനത്തോടൊപ്പം ചുണ്ടുകൾ സമന്വയിപ്പിക്കുക മാത്രമല്ല, വൈറൽ വീഡിയോകളിൽ നൃത്തത്തോടുള്ള തന്റെ അഭിനിവേശവും കിലി പ്രകടമാക്കിയിട്ടുണ്ട്.

നേരത്തെ സഹോദരങ്ങൾ ‘കച്ച ബദാം’ എന്ന വൈറൽ ഗാനത്തോടൊപ്പം നൃത്തം ചെയ്തുളള ഒരു വീഡിയോ പോസ്റ്റ് ചെയ്തു, റിലീസ് ചെയ്ത ഉടൻ തന്നെ വീഡിയോ വൈറലാകുകയും നിരവധി ഉപയോക്താക്കളുടെ ഹൃദയം കീഴടക്കുകയും ചെയ്തു. ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിൽ, സഹോദരങ്ങൾ ഇന്ത്യക്കാരുടെ ദേശസ്‌നേഹത്തിൽ പങ്കുചേരുകയും ദേശീയ ഗാനത്തോടൊപ്പം രാജ്യത്തിന് ആദരം അർപ്പിച്ചുകൊണ്ട് ഒരു വീഡിയോ പങ്കിടുകയും ചെയ്തു.
ഹാപ്പി പബ്ലിക് ഡേ ഇന്ത്യ ‘ എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്.

ചെറു വീഡിയോകളും ഇൻസ്റ്റഗ്രാം റീൽസും കൊണ്ട് ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് കിലിയും നീമയും. ഓരോ നിമിഷവും ലക്ഷക്കണക്കിന് വീഡിയോസാണ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ ആളുകൾ പങ്കുവെക്കുന്നത്. ഇതിൽ ചിലത് ജനശ്രദ്ധ പിടിച്ച് പറ്റുകയും മിനിറ്റുകൾ കൊണ്ട് തന്നെ വൈറലാവുകയും ചെയ്യാറുണ്ട്.
ബോളിവുഡിലെ നിരവധി ഹിറ്റ് ഗാനങ്ങളുടെ വീഡിയോ ചെയ്താണ് ഇവർ നവമാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഗാനത്തിലുള്ള ഇവരുടെ ലിപ് സിങ്ക് തന്നെയാണ് കൂടുതൽ ആളുകളുടെ ശ്രദ്ധ നേടിയതും. പരമ്പരാഗത മസായി വേഷത്തിലെത്തുന്ന സഹോദരങ്ങൾ തികച്ചും സാധാരണ രീതിയിലാണ് എല്ലാ വീഡിയോകളും ചെയ്യാറുള്ളത്.

ബോളിവുഡ് ഗാനങ്ങളും പ്രശസ്തമായ ഡയലോഗുകളും ഇവർ വീഡിയോയാക്കിയിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ വൻ സ്വീകരണമാണ് ഈ താരങ്ങളുടെ വീഡിയോയ്‌ക്ക് ലഭിക്കുന്നത്. ബോളിവുഡിലെ നിരവധി പ്രമുഖർ ഇവരുടെ വീഡിയോകൾ ഷെയർ ചെയ്തിട്ടുണ്ട്. ഇവർക്ക് വേണ്ടി ആരാധകർ ഫാൻസ് പേജുകളും ആരംഭിച്ചുകഴിഞ്ഞു.
നർത്തകനും, കണ്ടന്റ് ക്രിയേറ്ററുമാണ് കിലി പോൾ. ഒരുപാട് ഹിന്ദി സിനിമകൾ കണ്ടാണ് താൻ വളർന്നതെന്ന് കിലി പറയുന്നു. സൽമാൻ ഖാനാണ് കിലിയുടെ ഇഷ്ടതാരം. ഹൃത്വിക് റോഷനെയും, മാധുരി ദീക്ഷിതിനെയുമാണ് സഹോദരി നീമയ്‌ക്ക് ഇഷ്ടം. ഇന്ത്യയിൽ നിന്നുള്ള ആരാധകരെ ഒരിക്കലും നിരശപ്പെടുത്താനാകില്ല. എനിക്ക് ഇന്ത്യയിൽ നിന്നാണ് സ്‌നേഹവും വിശ്വാസവും ലഭിക്കുന്നത് എന്നും ഇനിയും കൂടുതൽ വീഡിയോകൾ ചെയ്യുമെന്നും കിലി വ്യക്തമാക്കി.

Tags: Tanzaniakili paulindian high commission
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies