കൊല്ലം: എസ്എഫ്‌ഐ പ്രവർത്തകരുടെ ആക്രമണത്തിൽ എബിവിപി പ്രവർത്തകനും പോലീസ് ഇൻസ്‌പെക്ടർക്കും പരിക്കേറ്റു. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജിലാണ് എസ്എഫ്‌ഐ പ്രവർത്തകരുടെ ആക്രമണമുണ്ടായത്. എബിവിപി പ്രവർത്തകനായ ശ്രീകുട്ടൻ, കൊട്ടാരക്കര എസ്‌ഐ ദീപു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച താലൂക്ക് ആശുപത്രിയിലും എസ്എഫ്‌ഐ പ്രവർത്തകരെത്തി സംഘർഷം സൃഷ്ടിച്ചു.
കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം ക്യാമ്പസ്സിൽ എസ്എഫ്‌ഐ നിരന്തരം പ്രകോപനം സൃഷ്ടിക്കുകയായുന്നുവെന്ന് മറ്റ് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. തിരഞ്ഞെടുപ്പ് ദിവസവും ഫലപ്രഖ്യാപിച്ച സമയത്തും കോളേജിൽ എസ്എഫ്‌ഐ സംഘർഷം ഉണ്ടാക്കിയിരുന്നു. തുടർന്ന് പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. ഇന്ന് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് 10ത്തോളം വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
Comments