തെറ്റായ സന്ദേശം നൽകും; സിബിഎസ്ഇ പരീക്ഷകൾ ഓൺലൈനായി നടത്തണമെന്ന ഹർജി സുപ്രീംകോടതി തള്ളി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെറ്റായ സന്ദേശം നൽകും; സിബിഎസ്ഇ പരീക്ഷകൾ ഓൺലൈനായി നടത്തണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 03:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷകൾ മാറ്റി വയ്‌ക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഓഫ്‌ലൈനായി തന്നെ പരീക്ഷകൾ നടത്തും. ഇത്തരം ഹർജികൾ കുട്ടികളിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ്.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിലവിലെ സാഹചര്യത്തിൽ പരീക്ഷ മാറ്റി വയ്‌ക്കണം, ഓൺലൈനായി നടത്തുന്നത് പരിഗണിക്കണം തുടങ്ങിയ കാര്യങ്ങളാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. സിബിഎസ്ഇക്ക് പുറമെ ഐസിഎസ്ഇ അടക്കമുള്ള പരീക്ഷകൾ മാറ്റി വയ്‌ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അഡ്വ.പ്രശാന്ത് പദ്മനാഭനാണ് ഹർജിക്കാർക്ക് വേണ്ടി കേസിൽ ഹാജരായത്.

എന്നാൽ നിലവിൽ പരീക്ഷകൾ മാറ്റി വയ്‌ക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് കോടതി വ്യക്തമാക്കി. സിബിഎസ്ഇ അടക്കമുള്ള ബോർഡുകളോടും വിഷയത്തിൽ സുപ്രീംകോടതി നിലപാട് ചോദിച്ചിരുന്നു. പരീക്ഷ നടത്താനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയെന്നും, ആദ്യ ടേം പരീക്ഷ ഡിസംബറിൽ നടത്തിയ സാഹചര്യത്തിൽ രണ്ടാം ടേം പരീക്ഷ മാർച്ച്, ഏപ്രിൽ മാസത്തോടെ നടക്കുമെന്നും സിബിഎസ്ഇ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് നിലവിലെ ഹർജി പരിഗണിക്കേണ്ട സാഹചര്യം പോലുമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.

ഇത്തരം ഹർജികൾ പരീക്ഷ മാറ്റിവയ്‌ക്കുമെന്ന തെറ്റായ ബോധം കുട്ടികളിൽ നൽകുമെന്നും കുട്ടികളെ പഠനത്തിൽ നിന്ന് വഴി തെറ്റിച്ചേക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. പരീക്ഷകൾ നിലവിൽ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. കഴിഞ്ഞ വർഷം സിബിഎസ്ഇ പരീക്ഷകൾക്കെതിരെ ഹർജി നൽകിയ അതേ ആളുകൾ തന്നെയാണ് ഈ വർഷവും ഹർജിയുമായി എത്തിയത്. എന്നാൽ കഴിഞ്ഞ തവണ ഇടപെട്ടത് കൊറോണ രൂക്ഷമായതിനാലാണെന്ന് കോടതി അറിയിച്ചു. 10, 12 ക്ലാസിലെ പരീക്ഷകൾ ഏപ്രിൽ 26ന് തുടങ്ങാനാണ് സിബിഎസ്ഇ തീരുമാനിച്ചിരിക്കുന്നത്.

Tags: Supreme CourtCBSE
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies