കൊച്ചി: സംസ്ഥാനത്ത് കൊറോണ സാഹചര്യം പരിഗണിച്ച് രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക കൂടിച്ചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. തിരുവനന്തപുരം സ്വദേശിയായ അരുൺ രാജാണ് ഹർജി സമർപ്പിച്ചത്.
സിപിഎം സംസ്ഥാന സമ്മേളനങ്ങൾ വരുന്നത് കൂടി കണക്കിലെടുത്താണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. 50ലധികം പേർ കൂടിച്ചേരുന്നത് അനുവദിക്കരുത്. കാസർകോട് 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ജനുവരി 21ലെ ഹൈക്കോടതി ഉത്തര് സംസ്ഥാനത്ത് മുഴുവനായി നടപ്പിലാക്കണെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞാലും, ഇത് ആശ്വാസക്കണക്കല്ല. ജാഗ്രത കൈവിടരുതെന്ന് ലോകാരോഗ്യ സംഘടന ഉൾപ്പെടെ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.
Comments