തൃശൂർ : ട്രെയിനിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചങ്ങനാശേരി കൊല്ലാരം മത്തായി സെബാസ്റ്റ്യന്റെ മകൻ മിലൻ (21) ആണ് മരിച്ചത്. തൃശൂർ റെയിൽ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം.
രാവിലെ 11.30നു ശബരി എക്സ്പ്രസിൽ കയറാൻ ശ്രമിക്കവേയാണ് അപകടം നടന്നത്. പാലക്കാട് നിന്നും മടങ്ങുകയായിരുന്ന വിദ്യാർത്ഥി തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ഭക്ഷണവും വെള്ളവും വാങ്ങാനിറങ്ങി. തിരികെ കയറാൻ എത്തിയപ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. തുടർന്ന് ചാടി കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നുവെന്ന് റെയിൽവേ പോലീസ് പറഞ്ഞു.
കണ്ട് നിന്നവർ ഉടൻ പ്ലാറ്റ്ഫോമിലേക്ക് കയറ്റാൻ ശ്രമിച്ചങ്കിലും നടന്നില്ല. അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ച് പുറത്തെടുത്തപ്പോഴും ജീവൻ ഉണ്ടായിരുന്നു. എന്നാൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. പാലക്കാട് ലീഡ്സ് അക്കാദമിയിലെ വിദ്യാർത്ഥിയായിരുന്നു മിലൻ.
Comments