യുക്രെയ്ന്‍ തലസ്ഥാനമായ കീവിനു ചുറ്റും കനത്ത ആക്രമണം: കൂട്ടപലായനം തുടരുന്നു; ലക്ഷ്യം താനാണെങ്കിലും മുന്നില്‍ നിന്നു നയിക്കുമെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുക്രെയ്ന്‍ തലസ്ഥാനമായ കീവിനു ചുറ്റും കനത്ത ആക്രമണം: കൂട്ടപലായനം തുടരുന്നു; ലക്ഷ്യം താനാണെങ്കിലും മുന്നില്‍ നിന്നു നയിക്കുമെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2022, 08:22 am IST
FacebookTwitterWhatsAppTelegram

കീവ്: ഈ രാത്രി നിര്‍ണായകമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി. യുക്രെയ്ന്‍ തലസ്ഥാനമായ കീവിനുമേല്‍ കൊടുങ്കാറ്റ് ഉയര്‍ത്താന്‍ റഷ്യസര്‍വ്വസജ്ജമാണെന്നും നേതൃത്വത്തെ അധികാരഭ്രഷ്ടനാക്കുകയെന്നതാണ് ഇവര്‍ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം കീവ് വിട്ടുനല്‍കാന്‍ അനുവദിക്കുകയില്ലെന്നും ഈ രാത്രി ഏറെ നിര്‍ണായകവും ബുദ്ധിമുട്ടേറിയതായിരിക്കുമെന്നും സെലന്‍സ്‌കി മുന്നറിയിപ്പു നല്‍കി.

വെടിയൊച്ചകളും കൂട്ടപലായനങ്ങളും കീവില്‍ തുടരുകയാണ്. ജനജീവിതം തികച്ചും അരക്ഷിതത്വത്തിലും ആശങ്കയിലുമാണ്. സ്വന്തം ജനതയോട് ആത്മവിശ്വാസത്തോടെയിരിക്കാന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്യുന്നുവെങ്കിലും വരുംമണിക്കൂറുകളില്‍ എന്തുസംഭവിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. രാജ്യാന്തരമാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി റഷ്യ സൈനിക നടപടി തുടരുമ്പോള്‍ നേതൃത്വത്തിന് ഒരുറപ്പും നല്‍കാന്‍ സാധിക്കുന്നില്ല.

സഖ്യരാജ്യമായ ബലാറസുമായി ചേര്‍ന്ന് സൈനിക പരിശീലനം നല്‍കുമ്പോഴും യുദ്ധമുണ്ടാവില്ലെന്ന നിലപാടാണ് യൂറോപ്യന്‍ യൂണിയനോട് റഷ്യ ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ റഷ്യകടന്നാക്രമണം നടത്തുമെന്നുതന്നെയാണ് യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ ലോകരാജ്യങ്ങള്‍ അന്നും കണക്കാക്കിയത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് പിന്നീടുള്ള നടപടികള്‍.

പിന്നീട് യുക്രെയ്‌നുമേല്‍ കടന്നാക്രമണം തുടര്‍ന്നു. ഇപ്പോല്‍ കീവിനുമേല്‍ കനത്തപ്രഹരം നടത്തുകയാണ്. സൈനികമായി കീഴടങ്ങാന്‍ റഷ്യന്‍ പ്രസിഡന്റ് യുക്രെയ്‌നോട് ആവശ്യപ്പെട്ടു. മയക്കുമരുന്നിനടിമകളും നവനാസികളുമാണ് യുക്രെയ്‌നികളെന്ന് പറഞ്ഞുകൊണ്ട് കനത്തആക്രമണമാണ് റഷ്യ നടത്തുന്നത്.
കീവില്‍ മിസൈല്‍ ആക്രമണത്തില്‍ ടാങ്കുകളും കെട്ടിടങ്ങളും തകര്‍ന്നു. സൈനികവാഹനങ്ങള്‍ക്കിടയിലൂടെ രക്ഷപ്പെട്ട് ഓടുന്ന പ്രവാസികളുടെ ദയനീയമായ രംഗങ്ങള്‍ കീവില്‍ നിന്ന് കാണാം. വടക്കന്‍ പ്രദേശങ്ങളിലേക്ക് സൈനിക വാഹനങ്ങള്‍ കുതിക്കുന്നതും വീഡിയോദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കീവിന്റെ വിവിധഭാഗങ്ങളില്‍ സ്‌ഫോനശബ്ദം ഉയരുന്നു. കീവിന്റെ തെക്ക്,കിഴക്ക്,വടക്കന്‍ മേഖലകളെ ചുറ്റി ആക്രമണം ശക്തമാണ്.

അതെ സമയം അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്‌ക്കുമേല്‍ നേരിട്ട് ഉപരോധം ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി വിവിധരാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള വ്യാപാരവാണിജ്യ വിമാനസര്‍വ്വീസുകളും സ്വകാര്യജറ്റുകളും നിരോധിച്ചു. എന്നാല്‍ റഷ്യന്‍ അധിനിവേശത്തിനെതിരെയുളള യുഎന്‍ പ്രമേയം റഷ്യ വീറ്റോ ചെയ്തു.

യുദ്ധം തുടരുന്ന സാഹചര്യത്തില്‍ അഞ്ചുദശലക്ഷത്തോളം യുക്രെയ്ന്‍ നിവാസികള്‍ സമീപരാജ്യങ്ങളിലേക്ക് പലായനം ചെയ്യുമെന്ന് യുഎന്‍ ഏജന്‍സികള്‍ പറയുന്നു. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് കഴിഞ്ഞ നാല്‍പത്തിയെട്ട് മണിക്കൂറിനുളളില്‍ ഏകദേശം ഒരുലക്ഷം പേര്‍ യുക്രെയ്‌നില്‍ നിന്നു പലായനം ചെയ്തതായി യുഎന്‍ വ്യക്തമാക്കി. പോളണ്ട്, മോള്‍ഡോവ, റൊമാനിയ, ഹങ്കറി, സ്ലോവാക്യ അതിര്‍ത്തികളിലേക്ക് പലായനം ചെയ്തതായാണ് വിവരം.
വ്യാഴാഴ്ച 35,000 പേര്‍ അതിര്‍ത്തികടന്നതായി പോളണ്ട് അധികൃതര്‍ പറഞ്ഞു. ഒരു ദശലക്ഷം യുക്രെയ്ന്‍ അഭയാര്‍ത്ഥികളെ ഉള്‍ക്കൊളളാന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി. ഇതിന്റെ മൂന്നിരട്ടി അഭയാര്‍ത്ഥികള്‍ വരുംദിവസങ്ങളില്‍ എത്തിച്ചേരാന്‍ ഇടയുണ്ടെന്ന് യുഎന്‍ മുന്നറിയിപ്പു നല്‍കി.

അതെ സമയം ഒരു റഷ്യന്‍ സൈനികവിമാനം വെടിവച്ചിട്ടതായി യുക്രെയ്ന്‍ അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 2014ല്‍ യുക്രെയ്ന്‍ പാരാട്രൂപ്പിനെ വെടിവെച്ചതിനു പകരമായാണ് ഈ നടപടിയെന്നാണ് യുക്രെയ്ന്‍ എയര്‍ഫോഴ്‌സ് എഫ്ബിയില്‍ നല്‍കിയ ഒരുപ്രസ്ഥാവനയില്‍ പറഞ്ഞു.

തുടര്‍ച്ചയായി ആക്രമണം നടക്കുന്നതിനാല്‍ ഭൂകര്‍ഭ മെട്രോ സ്‌റ്റേഷനിലേക്ക് ജനങ്ങള്‍ താമസം മാറ്റി. ട്രെയിനുകള്‍ ജനങ്ങള്‍ക്ക് താമസത്തിനായി തുറന്നുകൊടുത്തു. ടെലഗ്രാം ആപ് വഴി പുറംലോകവുമായി ബന്ധപ്പെടാന്‍ സൗകര്യം നല്‍കുകയും ചെയ്തിട്ടുണ്ട്.
അതെ സമയം റഷ്യന്‍ നഗരങ്ങളിലെ യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമാണ്. അവരെ അറസ്റ്റു ചെയ്തുകൊണ്ട് സ്വന്തം ജനതയ്‌ക്ക് ശക്തമായ മുന്നറിയിപ്പു നല്‍കുകയാണ് റഷ്യ.

Tags: Ukraine military
ShareTweetSendShare

More News from this section

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുരേഷ് ഗോപി

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies