ഭോപ്പാൽ : കുഴൽക്കിണറിൽ വീണ ഏഴുവയസ്സുകാരനായി രക്ഷാപ്രവർത്തനം തുടരുന്നു . ദോമ ജില്ലാ ആസ്ഥാനത്ത് നിന്ന് 45 കിലോമീറ്റർ അകലെയുള്ള പട്ടേര ബ്ലോക്കിലെ ബർഖേദ വൈശ്യ ഗ്രാമത്തിലാണ് സംഭവം . കർഷകനായ ധർമ്മേന്ദ്രയുടെ മകൻ പ്രിയാൻഷാണ് 300 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്
ധർമ്മേന്ദ്ര തന്റെ കൃഷിയിടത്തിൽ കുഴിച്ച കുഴൽക്കിണറിലാണ് പ്രിയാൻഷ് വീണതെന്ന് പാടേര പോലീസ് ഓഫീസർ ശ്യാം ബിഹാരി മിശ്ര പറഞ്ഞു. 20 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോർട്ട്. പ്രാദേശിക ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംഘവും സ്ഥലത്തുണ്ട്. നാല് ദിവസത്തിനിടെ സംസ്ഥാനത്ത് ഇത്തരത്തിൽ രണ്ടാമത്തെ സംഭവമാണിത് .
Comments