പാരിസ്: യുക്രെയ്‌ന് മേലുള്ള ആക്രമണം റഷ്യ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് മാക്രോൺ ഇക്കാര്യം ആവശ്യപ്പെട്ടത്. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോദിമർ സെലസ്‌കിയുമായും മാക്രോൺ ഫോൺ സംഭാഷണം നടത്തി.
സാധാരണക്കാർക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് മാക്രോൺ പുടിനോട് ആവശ്യപ്പെട്ടു. പൊതുയാത്ര മാർഗങ്ങളിൽ തടസം ഉണ്ടാക്കരുതെന്നും റഷ്യയോട് മാക്രോൺ നിർദ്ദേശിച്ചു. യുക്രെയ്ൻ തലസ്ഥാനമായ കീവിന്റെ തെക്ക് ഭാഗത്തുള്ള റോഡുകൾ സ്വതന്ത്രമാക്കാനും അദ്ദേഹം റഷ്യയോട് അഭ്യർത്ഥിച്ചു.
മാക്രോൺ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുമെന്ന് പുടിന്റെ ഓഫീസായ എലിസി കൊട്ടാരം പ്രതികരിച്ചു. എന്നാൽ, യുദ്ധം അവസാനിപ്പിക്കണമെങ്കിൽ യുക്രെയ്ൻ ആയുധം താഴെ വെക്കണമെന്നും ക്രിമിയയിൽ റഷ്യയുടെ പരമാധികാരം അംഗീകരിക്കണം എന്നുമാണ് ഫ്രഞ്ച് പ്രസിഡന്റിന് മുന്നിൽ പുടിൻ വെച്ചിരിക്കുന്ന നിബന്ധനകൾ. വരും ദിവസങ്ങളിലും സമ്പർക്കും തുടരുമെന്നും ഇരു നേതാക്കളും അറിയിച്ചു.
















Comments