ഒൻപതാമത്തെ വിമാനവും ഇന്ത്യയിലേക്ക് പുറപ്പെട്ടു; ഓപ്പറേഷൻ ഗംഗ ടോപ്പ് ഗിയറിൽ; വ്യോമസേനയും പങ്കുചേർന്നേക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒൻപതാമത്തെ വിമാനവും ഇന്ത്യയിലേക്ക് പുറപ്പെട്ടു; ഓപ്പറേഷൻ ഗംഗ ടോപ്പ് ഗിയറിൽ; വ്യോമസേനയും പങ്കുചേർന്നേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 03:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യുക്രെയ്‌നിൽ റഷ്യൻ സേന വിപുലമായ ആക്രമണത്തിന് നീങ്ങിത്തുടങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഒഴിപ്പിക്കൽ ദൗത്യത്തിന് വേഗം കൂട്ടി ഇന്ത്യ. 218 ഇന്ത്യൻ പൗരൻമാരുമായി ഒൻപതാമത്തെ വിമാനവും ഇന്ത്യയിലേക്ക് തിരിച്ചു. ബുക്കാറസ്റ്റിൽ നിന്നാണ് ഈ വിമാനം പറന്നുയർന്നത്.

ബുഡാപെസ്റ്റിൽ നിന്നുളള എട്ടാമത്തെ വിമാനത്തിൽ 218 പേരും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. രാവിലെ 182 ഇന്ത്യക്കാർ മുംബൈയിൽ എത്തിയിരുന്നു. 2012 പേരാണ് ഒൻപത് വിമാനങ്ങളിലായി ഇതുവരെ ഇന്ത്യയിൽ തിരിച്ചെത്തിയത്. ഇന്നു തന്നെ കൂടുതൽ വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാനാകുമെന്നും കൂടുതൽ പേരെ തിരിച്ചെത്തിക്കാനാകുമെന്നുമുളള പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ.

കീവിലേക്ക് റഷ്യൻ സേനയുടെ വലിയ വാഹനവ്യൂഹം അടുക്കുന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇവിടെ നിന്നുളള ഇന്ത്യക്കാരോട് സുരക്ഷിതമായി മറ്റിടങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ലഭ്യമാകുന്ന ട്രെയിനുകളിലോ മറ്റ് യാത്രാമാർഗങ്ങളിലോ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനാണ് നിർദ്ദേശം.

റഷ്യൻ അധിനിവേശം തുടങ്ങിയതിന് പിന്നാലെ ഫെബ്രുവരി 24 മുതൽ ഇന്ത്യൻ എംബസിക്ക് സമീപം ഒരു കെട്ടിടത്തിൽ പാർപ്പിച്ചിരുന്ന 400 ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി കീവിൽ നിന്നും രക്ഷപെടുത്തിയതായി എംബസി അറിയിച്ചു. എംബസിയുടെ ഇടപെടലിന്റെ ഫലമായി ട്രെയിൻമാർഗമാണ് ഇവരെ മാറ്റിയത്.

എയർ ഇന്ത്യയ്‌ക്ക് പിന്നാലെ ഇൻഡിഗോ എയർലൈൻസും സ്‌പൈസ് ജെറ്റും ഓപ്പറേഷൻ ഗംഗയുടെ ഭാഗമായിട്ടുണ്ട്. വ്യോമസേനയോടും ദൗത്യത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. വ്യോമസേന കൂടി പങ്കാളികളാകുന്നതോടെ ചുരുങ്ങിയ സമയത്തിനുളളിൽ കൂടുതൽ പേരെ ഇന്ത്യയിലേക്ക് എത്തിക്കാനാകും.

യുക്രെയ്‌ന്റെ അയൽരാജ്യങ്ങളിലേക്ക് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ പ്രത്യേക പ്രതിനിധികളായി നിയോഗിക്കപ്പെട്ട കേന്ദ്രമന്ത്രിമാർ കൂടി എത്തുന്നതോടെ ഇരട്ടിവേഗം കൈവരുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതീക്ഷ. ഇന്ത്യക്കാരുടെ യാത്രയ്‌ക്ക് നേരിടുന്ന തടസങ്ങൾ നയതന്ത്ര ഇടപെടലിലൂടെ അതിവേഗം പരിഹരിക്കാൻ കേന്ദ്രമന്ത്രിമാരുടെ സാന്നിദ്ധ്യം കൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തൽ.

Tags: Ukraine WarOPERATION GANGAഓപ്പറേഷൻ ഗംഗIndian students
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies