മോസ്‌കോ: റഷ്യ-യുക്രെയ്ൻ രണ്ടാം വട്ട സമാധാന ചർച്ച ഇന്ന് നടക്കും. ആദ്യവട്ട ചർച്ചകളിൽ തീരുമാനം ഉണ്ടാകാത്തതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ബെലാറസിലെ ഗോമലിൽ ആയിരുന്നു ആദ്യവട്ട ചർച്ച നടന്നത്. പ്രശ്ന പരിഹാരത്തിന് ചില ധാരണകൾ രൂപപ്പെട്ടെന്ന് ഇരുകൂട്ടരും വ്യക്താക്കിയിരുന്നു. സർക്കാരിന്റെ ഉന്നത വൃത്തങ്ങളുമായി ബന്ധപ്പെട്ട ശേഷം ഇതിൽ തീരുമാനം എടുക്കുമെന്നും ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു.
അതേസമയം യുക്രെയ്‌ന് അംഗത്വം നൽകാനുള്ള നടപടികൾ തുടങ്ങിയതായി യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. യൂറോപ്യൻ പാർലമെന്റ് യുക്രെയ്‌ന്റെ അപേക്ഷ സ്വീകരിച്ചതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് പാർലമെന്റിൽ വോട്ടിങ് നടത്തുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് യൂറോപ്യൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി നടത്തിയ പ്രസംഗം എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് അംഗങ്ങൾ സ്വീകരിച്ചത്. തങ്ങളും യൂറോപ്യന്മാരാണെന്നും കരുത്തരാണെന്നും തെളിയിച്ചു. യൂറോപ്യൻ രാജ്യങ്ങൾ തങ്ങൾക്കൊപ്പമാണെന്ന് തെളിയിക്കണമെന്നും അദ്ദേഹം ഇ.യു രാജ്യങ്ങളോട് അഭ്യർത്ഥിച്ചു.
















Comments