കീവ്: യുക്രെയ്‌നിലെ ഏറ്റവും വലിയ ആണവ നിലയത്തിന് ചുറ്റുമുള്ള പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം കൈയ്യടക്കിയെന്ന് റഷ്യ. അന്താരാഷ്‌ട്ര ആണവോർജ്ജ ഏജൻസിയോടാണ് റഷ്യ ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇക്കാര്യം യുക്രെയ്ൻ ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
ആണവ നിലയത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചും സൈന്യത്തെ വിന്യസിച്ചും പ്രതിരോധം ശക്തമാക്കിടിട്ടുണ്ടെന്ന് യുക്രെയ്ൻ സേന അറിയിച്ചിരുന്നു. എന്നാൽ അവയെ തകർത്ത് നിലയത്തിന് സമീപമുള്ള പ്രദേശങ്ങൾ കീഴടക്കി പ്ലാന്റിലേയ്‌ക്കുള്ള പ്രവേശനം തങ്ങൾ കൈയ്യടിക്കിയെന്ന് റഷ്യൻ ഡയറക്ടർ ജനറൽ റാഫേൽ മരിയാനോ അറിയിച്ചു.
1986ൽ ചെർണോബിൽ ആണവ ദുരന്തമുണ്ടായ സ്ഥലവും സമീപ പ്രദേശങ്ങളുമാണ് റഷ്യ നിയന്ത്രണത്തിലാക്കിയത്. ആണവ നിലയങ്ങൾ ഇപ്പോൾ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് റഷ്യ യുക്രെയ്‌നെ അറിയിച്ചു. അതേസമയം, യുക്രെയ്ൻ-റഷ്യ രണ്ടാം വട്ട ചർച്ച നടക്കാനിരിക്കെയാണ് റഷ്യ വീണ്ടും ആണവ ഭീഷണി മുഴക്കുന്നത്. റഷ്യൻ ആണവ പ്രതിരോധ സേനയോട് ജാഗ്രത പാലിക്കാൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നേരത്തെ ഉത്തരവിട്ടിരുന്നു. പുടിൻ ഞായറാഴ്ച രാജ്യത്തെ ആണവ പ്രതിരോധ സേനകൾക്ക് ‘ഉയർന്ന ജാഗ്രത’ നിർദ്ദേശം നൽകിയിരുന്നു.
Comments