എറണാകുളം: സിപിഎം സമ്മേളനത്തിൽ പാർട്ടി നേതാക്കന്മാർക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ആർ.ബിന്ദു. വനിതാ നേതാക്കളോടുള്ള ചില പുരുഷ നേതാക്കന്മാരുടെ സമീപനം മോശമാണെന്നാണ് ബിന്ദു ആരോപിച്ചത്. ഖേദത്തോടെയാണ് ഇത് പറയേണ്ടി വരുന്നതെന്നും ചർച്ചയിൽ പങ്കെടുത്ത് ബിന്ദു പറഞ്ഞു. മോശം പെരുമാറ്റത്തിനെതിരെ പരാതി നൽകിയാലും പരിഗണിക്കുന്നില്ല. പരാതിക്കാർക്ക് അവഗണന നേരിടേണ്ടി വരുന്നുവെന്നും മന്ത്രി ആരോപിച്ചു.
ഇന്നലെ നടന്ന പൊതുചർച്ചയിലായിരുന്നു മന്ത്രിയുടെ വിമർശനം. വനിതാ സഖാക്കളോടുള്ള പുരുഷ നേതാക്കന്മാരുടെ സമീപനം വളരെ മോശമാണെന്നാണ് സംസ്ഥാനകമ്മിറ്റി അംഗം കൂടിയായ ബിന്ദു ആരോപിച്ചത്. പരാതി നൽകിയാൽ പരാതിക്കാർക്ക് അവഗണന നേരിടേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഷൊർണൂർ മുൻ എംഎൽഎ പി.കെ.ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ആ ഒരു പശ്ചാത്തലത്തിൽ കൂടിയായിരുന്നു മന്ത്രിയുടെ വിമർശനം.
Comments