കീവ്: യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിലേക്കുള്ള റഷ്യൻ ആക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി യുക്രെയ്ൻ. സാപോറേഷ്യ ആണവനിലയം പൊട്ടിത്തെറിച്ചാൽ ചെർണോബിൽ ആണവ ദുരന്തത്തേക്കാൾ പത്തിരട്ടി പ്രത്യാഘാതാമാണുണ്ടാവുകയെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രെ കുലെബ ചൂണ്ടിക്കാട്ടി.
‘ഇത് പൊട്ടിത്തെറിച്ചാൽ അത് ചെർണോബിലിനേക്കാൾ 10 മടങ്ങ് വലുതായിരിക്കും, റഷ്യക്കാർ ഉടൻ തന്നെ ആക്രമണം അവസാനിപ്പിക്കണം, തീ അണയ്‌ക്കാൻ അനുവദിക്കണം, സുരക്ഷാ മേഖല സ്ഥാപിക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ആണവനിലയത്തിലെ തീപിടുത്തത്തക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലൻസ്‌കിയും സംസാരിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ രാത്രിയോടെയാണ് ആണവനിലയത്തിലേക്ക് റഷ്യ ആക്രമണം നടത്തിയത് റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ അണവനിലയത്തിന് തീപിടിച്ചതായും പുക ഉയരുന്നുമുണ്ടെന്നാണ് റിപ്പോർട്ട്. ആണവ നിലയത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും റഷ്യൻ സൈന്യം വെടിയുതിർക്കുകയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
യൂറോപ്പിലെ ഏറ്റവും വലിയ അണവനിലയമാണ് സാപോറേഷ്യ. തെക്ക് കിഴക്കൻ നഗരമായ എനർഹോദറിലാണ് ഇത് സ്ഥതി ചെയ്യുന്നത്. ഇവിടെ നിന്നാണ് യുക്രെയ്‌നാവശ്യമായ ആണവോർജ്ജത്തിന്റെ 40 ശതമാനവും ലഭിക്കുന്നത്.
Comments