ലോകത്തെ 195 രാജ്യങ്ങളിൽ ഇന്ത്യൻ എംബസി നൂറ് രാജ്യത്ത് മാത്രം: എംബസി ഇല്ലാത്ത രാജ്യങ്ങളിൽ യുദ്ധം വന്നാൽ എന്തു ചെയ്യും.? അംബാസിഡർമാർ രാജ്യത്തിനെതിരെ വന്നാൽ എന്താണ് നടപടി ?
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ലോകത്തെ 195 രാജ്യങ്ങളിൽ ഇന്ത്യൻ എംബസി നൂറ് രാജ്യത്ത് മാത്രം: എംബസി ഇല്ലാത്ത രാജ്യങ്ങളിൽ യുദ്ധം വന്നാൽ എന്തു ചെയ്യും.? അംബാസിഡർമാർ രാജ്യത്തിനെതിരെ വന്നാൽ എന്താണ് നടപടി ?

Janam Web Desk by Janam Web Desk
Mar 5, 2022, 03:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുക്രെയ്ൻ യുദ്ധത്തിൽ പ്രതിസന്ധി നേരിട്ട വിദ്യാർത്ഥികൾ ഉൾപ്പെടെ പഴി ചാരിയത് യുക്രെയ്‌നിലെ ഇന്ത്യൻ എംബസിയെയാണ്. ഇത് ഒട്ടേറെ ചോദ്യം ഉയർത്തുകയാണ്. ലോകത്ത് എല്ലായിടത്തും ഇന്ത്യൻ എംബസി ഉണ്ടോ? ഉള്ളവ എല്ലാപ്രതിസന്ധികളെയും തരണം ചെയ്യാൻ മാത്രം പ്രാപ്തിയുളളവയാണോ?

ലോകത്ത് ചെറുതും വലുതുമായി 195 രാജ്യങ്ങളാണ് ഉള്ളത്. ജനസംഖ്യയിൽ ഒന്നാമതായ ചൈന മുതൽ 195ാം സ്ഥാനത്തുള്ള ഹോളി സീ വരെയുളള രാജ്യങ്ങളിൽ ഇന്ത്യൻ എംബസി ഉള്ളത് നൂറോളം രാജ്യങ്ങളിൽ മാത്രം. അതെ സമയം ലോകത്താകമാനമുള്ള പ്രവാസികളിൽ അഞ്ചിലൊരാൾ ഇന്ത്യക്കാരനുമാണ്. അതുകൊണ്ടുതന്നെ ലോകത്ത് എവിടെയും ഒരു ഇന്ത്യക്കാരൻ ഉണ്ടാവും. എന്നുവച്ച് എല്ലായിടത്തും എംബസി ഒരുക്കാൻ ഇന്ത്യയ്‌ക്ക് സാധിക്കുമോ? ഇല്ല, എന്നാൽ പ്രധാനരാജ്യങ്ങളിലെല്ലാം ഉണ്ട് താനും.

എംബസി ഇല്ലാത്തരാജ്യങ്ങളിൽ യുദ്ധമോ മറ്റ് പ്രതിസന്ധിയോ വന്നാൽ എന്തുചെയ്യും. യുക്രെയ്‌നിലെ യുദ്ധസമയത്ത് ഇന്ത്യൻ വിദ്യാർത്ഥികളെ പരിമിതികൾ മറികടന്നാണ് ഇന്ത്യൻ എംബസി രക്ഷിച്ചത്. കാരണം. യുക്രെയ്‌നിലെ ഇന്ത്യൻ എംബസി പരിമിതമായ തോതിൽ പ്രവർത്തിക്കുന്ന എംബസികളിൽ ഒന്നാണ്. വേണ്ടത്ര ജീവനക്കാരോ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സജ്ജീകരണമോ ഇല്ല. എങ്കിലും ആ പരിമിതികളെ മറികടന്നത് ഇന്ത്യൻഭരണകൂടത്തിന്റെ അവസരോചിതമായ ഇടപെടൽ മൂലമാണ്.

ലോകത്ത് എവിടെയാണെങ്കിലും സാധാരണഅവസ്ഥയിൽ പ്രവർത്തിക്കുന്ന എംബസികൾ പെട്ടെന്ന് സാഹചര്യം മാറുമ്പോൾ അതിന് അനുസരിച്ച് രൂപപ്പെടാൻ കാലതാമസം നേരിടും. കാരണം, അംബാസഡർമാരുടെ നിയമനം മുതൽ മറ്റ് ജീവനക്കാരുടെ നിയമനം വരെ സസൂഷ്മം നടത്തേണ്ട പ്രക്രിയയാണ്. മറ്റ് രാജ്യത്ത് പ്രവർത്തിക്കുന്ന എംബസിയിലെ അംബാസിഡർമാർ മുതൽ ഓരോരുത്തരും മാതൃരാജ്യത്തോട് കൂറും ആത്മാർത്ഥതയും പുലർത്തുന്നവരാകണം. വളരെ വിശ്വസ്ഥരായവരാവണം. ഏറെ പരിശീലനം സിദ്ധിച്ചവരാകണം. ഇല്ലെങ്കിൽ മാതൃരാജ്യത്തിന്റെ ഒറ്റുകാരായി അവർ മാറിയേക്കാം. വിദേശരാജ്യത്ത് പണവും പ്രലോഭനവും ഉൾപ്പെടെ സ്വാധീനിക്കപ്പെടാം. കൈക്കൂലി,ഹണിട്രാപ് തുടങ്ങി എംബസി നിൽക്കുന്ന രാജ്യം ഏതുവിധേനയും അംബാസഡർമാരെ സ്വാധീനിക്കാൻ ശ്രമിക്കും. ഇതിനെയൊക്കെ അതിജീവിക്കാൻ കഴിവുള്ള എത്രപേരുണ്ടാവും. ഇന്ത്യൻ ഫോറിൻ സർവ്വീസ് കഴിഞ്ഞുവരുന്ന എത്രപേരിൽ അത്തരക്കാരുണ്ടാവും. തുലോം പരിമിതം. അതുകൊണ്ടുതന്നെ എല്ലാരാജ്യത്തും ഇന്ത്യൻ എംബസികൾ ഒരുക്കുക പ്രയാസം. സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഓരോരാജ്യത്തിന്റെയും വ്യാപ്തി അനുസരിച്ച് എംബസിയിലെ ജീവനക്കാരുടെ എണ്ണം ഏറിയും കുറഞ്ഞും ഇരിക്കും. എംബസിയിലെ ഓരോ ജീവനക്കാരനും ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണ്. അതുകൊണ്ട് രാജ്യം ഇവരെ സസൂഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കും.

അപ്പോൾ എംബസികളില്ലാത്ത രാജ്യത്ത് അവയുടെ പ്രവർത്തനം ഏത് രീതിയിലാവും? ഒരു രാജ്യത്തെ എംബസി മറ്റൊരു രാജ്യത്തിന്റെ അഡീഷണൽ ചുമതല കൂടി വഹിച്ചാണ് പ്രശ്‌നത്തിന് പരിഹാരം കാണുന്നത്. ഒരു രാജ്യത്തെ എംബസിയിൽ നിന്നുകൊണ്ട് മറ്റൊരുരാജ്യത്തെ എംബസി പ്രവർത്തനം കൂടി കൈകാര്യം ചെയ്യുക ഏറെ പ്രയാസകരമാണ്. എംബസിയുള്ള രാജ്യം പ്രശ്‌നങ്ങളൊന്നുമില്ലാതെ കടന്നുപോകുമ്പോൾ എംബസിയുടെ പ്രവർത്തനവും സമാധാനപരമാകും. എന്നാൽ അടിയന്തരഘട്ടം വരുമ്പോൾ അതിനെ നേരിടുക പ്രയാസമാകും. കാരണം എംബസി നിലനിൽക്കുന്നത് മറ്റൊരുരാജ്യത്താണ്. അത് ശത്രുരാജ്യം കൂടി ആണെങ്കിൽ പ്രയാസം പതിൻമടങ്ങാവും. അംബാസഡർമാരുടെ തിരഞ്ഞെടുപ്പും ഹിമാലയൻ ടാസ്‌കാണ്. ഇത്രയേറെ പ്രയാസങ്ങളും പരിമിതികളും എംബസികൾക്കുണ്ട്. ഇതൊന്നും അറിയാതെയാണ് വിമർശനമുന്നയിക്കുന്നത്.

എന്നാൽ സമീപകാലത്ത് ലോകരാജ്യങ്ങൾ ഇന്ത്യയോട് സൗഹാർദ്ധമായ നിലപാട് സ്വീകരിക്കുന്നത് എംബസികൾക്കും ആശാവഹമായ കാര്യമാണ്. യുക്രെയ്‌നിലും റഷ്യയിലും കാണാൻ കഴിഞ്ഞ് അതാണ്. ശക്തമായ ഒരു ഭരണസംവിധാനം ഇന്ത്യയ്‌ക്കുണ്ട് എന്നതുമാത്രമാണ് ലോകത്താകമാനമുള്ള ഇന്ത്യൻ എംബസിയുടെ കരുത്ത്

 

Tags: EMBASSYUKRAIN WAR
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

“വിവാഹത്തിന് 6 ലക്ഷം രൂപ കടംവാങ്ങി, അച്ഛനും ഭർത്താവും അറിഞ്ഞില്ല ; മരണത്തിന് ആരും ഉത്തരവാദികളല്ല”: റേച്ചലിന്റെ ആത്മഹ്യാകുറിപ്പ്

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

ഒടുവിൽ ഇന്ത്യയിലുമെത്തി; ടെസ്ലയുടെ ആദ്യഷോറും മുംബൈയിൽ തുറന്നു, വില കേട്ട് ഞെട്ടി കാർപ്രേമികൾ

പഹൽഗാം, 26/11 മുംബൈ ഭീകരാക്രമണത്തിന് സമാനമായ ​ഗൂഢാലോചന; പാക് സ്പെഷ്യൽ ഫോഴ്‌സ് കമാൻഡോ പരിശീലനം നേടിയത് ലഷ്കർ ആസ്ഥാനത്ത്  

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies