ന്യൂഡൽഹി: യുക്രെയ്ൻ യുദ്ധത്തിൽ പ്രതിസന്ധി നേരിട്ട വിദ്യാർത്ഥികൾ ഉൾപ്പെടെ പഴി ചാരിയത് യുക്രെയ്‌നിലെ ഇന്ത്യൻ എംബസിയെയാണ്. ഇത് ഒട്ടേറെ ചോദ്യം ഉയർത്തുകയാണ്. ലോകത്ത് എല്ലായിടത്തും ഇന്ത്യൻ എംബസി ഉണ്ടോ? ഉള്ളവ എല്ലാപ്രതിസന്ധികളെയും തരണം ചെയ്യാൻ മാത്രം പ്രാപ്തിയുളളവയാണോ?
ലോകത്ത് ചെറുതും വലുതുമായി 195 രാജ്യങ്ങളാണ് ഉള്ളത്. ജനസംഖ്യയിൽ ഒന്നാമതായ ചൈന മുതൽ 195ാം സ്ഥാനത്തുള്ള ഹോളി സീ വരെയുളള രാജ്യങ്ങളിൽ ഇന്ത്യൻ എംബസി ഉള്ളത് നൂറോളം രാജ്യങ്ങളിൽ മാത്രം. അതെ സമയം ലോകത്താകമാനമുള്ള പ്രവാസികളിൽ അഞ്ചിലൊരാൾ ഇന്ത്യക്കാരനുമാണ്. അതുകൊണ്ടുതന്നെ ലോകത്ത് എവിടെയും ഒരു ഇന്ത്യക്കാരൻ ഉണ്ടാവും. എന്നുവച്ച് എല്ലായിടത്തും എംബസി ഒരുക്കാൻ ഇന്ത്യയ്‌ക്ക് സാധിക്കുമോ? ഇല്ല, എന്നാൽ പ്രധാനരാജ്യങ്ങളിലെല്ലാം ഉണ്ട് താനും.
എംബസി ഇല്ലാത്തരാജ്യങ്ങളിൽ യുദ്ധമോ മറ്റ് പ്രതിസന്ധിയോ വന്നാൽ എന്തുചെയ്യും. യുക്രെയ്‌നിലെ യുദ്ധസമയത്ത് ഇന്ത്യൻ വിദ്യാർത്ഥികളെ പരിമിതികൾ മറികടന്നാണ് ഇന്ത്യൻ എംബസി രക്ഷിച്ചത്. കാരണം. യുക്രെയ്‌നിലെ ഇന്ത്യൻ എംബസി പരിമിതമായ തോതിൽ പ്രവർത്തിക്കുന്ന എംബസികളിൽ ഒന്നാണ്. വേണ്ടത്ര ജീവനക്കാരോ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സജ്ജീകരണമോ ഇല്ല. എങ്കിലും ആ പരിമിതികളെ മറികടന്നത് ഇന്ത്യൻഭരണകൂടത്തിന്റെ അവസരോചിതമായ ഇടപെടൽ മൂലമാണ്.
ലോകത്ത് എവിടെയാണെങ്കിലും സാധാരണഅവസ്ഥയിൽ പ്രവർത്തിക്കുന്ന എംബസികൾ പെട്ടെന്ന് സാഹചര്യം മാറുമ്പോൾ അതിന് അനുസരിച്ച് രൂപപ്പെടാൻ കാലതാമസം നേരിടും. കാരണം, അംബാസഡർമാരുടെ നിയമനം മുതൽ മറ്റ് ജീവനക്കാരുടെ നിയമനം വരെ സസൂഷ്മം നടത്തേണ്ട പ്രക്രിയയാണ്. മറ്റ് രാജ്യത്ത് പ്രവർത്തിക്കുന്ന എംബസിയിലെ അംബാസിഡർമാർ മുതൽ ഓരോരുത്തരും മാതൃരാജ്യത്തോട് കൂറും ആത്മാർത്ഥതയും പുലർത്തുന്നവരാകണം. വളരെ വിശ്വസ്ഥരായവരാവണം. ഏറെ പരിശീലനം സിദ്ധിച്ചവരാകണം. ഇല്ലെങ്കിൽ മാതൃരാജ്യത്തിന്റെ ഒറ്റുകാരായി അവർ മാറിയേക്കാം. വിദേശരാജ്യത്ത് പണവും പ്രലോഭനവും ഉൾപ്പെടെ സ്വാധീനിക്കപ്പെടാം. കൈക്കൂലി,ഹണിട്രാപ് തുടങ്ങി എംബസി നിൽക്കുന്ന രാജ്യം ഏതുവിധേനയും അംബാസഡർമാരെ സ്വാധീനിക്കാൻ ശ്രമിക്കും. ഇതിനെയൊക്കെ അതിജീവിക്കാൻ കഴിവുള്ള എത്രപേരുണ്ടാവും. ഇന്ത്യൻ ഫോറിൻ സർവ്വീസ് കഴിഞ്ഞുവരുന്ന എത്രപേരിൽ അത്തരക്കാരുണ്ടാവും. തുലോം പരിമിതം. അതുകൊണ്ടുതന്നെ എല്ലാരാജ്യത്തും ഇന്ത്യൻ എംബസികൾ ഒരുക്കുക പ്രയാസം. സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഓരോരാജ്യത്തിന്റെയും വ്യാപ്തി അനുസരിച്ച് എംബസിയിലെ ജീവനക്കാരുടെ എണ്ണം ഏറിയും കുറഞ്ഞും ഇരിക്കും. എംബസിയിലെ ഓരോ ജീവനക്കാരനും ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണ്. അതുകൊണ്ട് രാജ്യം ഇവരെ സസൂഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കും.
അപ്പോൾ എംബസികളില്ലാത്ത രാജ്യത്ത് അവയുടെ പ്രവർത്തനം ഏത് രീതിയിലാവും? ഒരു രാജ്യത്തെ എംബസി മറ്റൊരു രാജ്യത്തിന്റെ അഡീഷണൽ ചുമതല കൂടി വഹിച്ചാണ് പ്രശ്‌നത്തിന് പരിഹാരം കാണുന്നത്. ഒരു രാജ്യത്തെ എംബസിയിൽ നിന്നുകൊണ്ട് മറ്റൊരുരാജ്യത്തെ എംബസി പ്രവർത്തനം കൂടി കൈകാര്യം ചെയ്യുക ഏറെ പ്രയാസകരമാണ്. എംബസിയുള്ള രാജ്യം പ്രശ്‌നങ്ങളൊന്നുമില്ലാതെ കടന്നുപോകുമ്പോൾ എംബസിയുടെ പ്രവർത്തനവും സമാധാനപരമാകും. എന്നാൽ അടിയന്തരഘട്ടം വരുമ്പോൾ അതിനെ നേരിടുക പ്രയാസമാകും. കാരണം എംബസി നിലനിൽക്കുന്നത് മറ്റൊരുരാജ്യത്താണ്. അത് ശത്രുരാജ്യം കൂടി ആണെങ്കിൽ പ്രയാസം പതിൻമടങ്ങാവും. അംബാസഡർമാരുടെ തിരഞ്ഞെടുപ്പും ഹിമാലയൻ ടാസ്‌കാണ്. ഇത്രയേറെ പ്രയാസങ്ങളും പരിമിതികളും എംബസികൾക്കുണ്ട്. ഇതൊന്നും അറിയാതെയാണ് വിമർശനമുന്നയിക്കുന്നത്.
എന്നാൽ സമീപകാലത്ത് ലോകരാജ്യങ്ങൾ ഇന്ത്യയോട് സൗഹാർദ്ധമായ നിലപാട് സ്വീകരിക്കുന്നത് എംബസികൾക്കും ആശാവഹമായ കാര്യമാണ്. യുക്രെയ്‌നിലും റഷ്യയിലും കാണാൻ കഴിഞ്ഞ് അതാണ്. ശക്തമായ ഒരു ഭരണസംവിധാനം ഇന്ത്യയ്‌ക്കുണ്ട് എന്നതുമാത്രമാണ് ലോകത്താകമാനമുള്ള ഇന്ത്യൻ എംബസിയുടെ കരുത്ത്
Comments