ന്യൂഡൽഹി : 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര മത്സരിക്കാനൊരുങ്ങുന്നു. വാദ്രയുടെ ജന്മദേശമായ മൊറാദാബാദിൽ നിന്നുമാകും മത്സരിക്കുക. തന്റെ ഭർത്താവിന് പാർട്ടിയെ മാറ്റിമറിക്കാൻ കഴിയുമെന്നാണ് പ്രിയങ്ക അവകാശപ്പെടുന്നത്. ഒരു ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസ് നേതാവും ഭർത്താവും ആഗ്രഹങ്ങൾ വെളിപ്പെടുത്തിയത്.
എല്ലാവർക്കും റോബർട്ട് വാദ്രയിൽ പൂർണമായ വിശ്വാസവും പ്രതീക്ഷയുമുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. അദ്ദേഹത്തിന് കോൺഗ്രസിന്റെ ദിശ മാറ്റാൻ സാധിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി.
രാഷ്‌ട്രീയത്തിൽ വ്യത്യാസങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്നാണ് വാദ്ര പറയുന്നത്. ‘തിരഞ്ഞെടുപ്പ് നടന്നാലും ഇല്ലെങ്കിലും രാജ്യമെമ്പാടുമുള്ള ക്ഷേത്രങ്ങളിലും, ക്രിസ്ത്യൻ പള്ളികളിലും, മുസ്ലീം പള്ളികളിലും, ഗുരുദ്വാരകളിലും ദർശനം നടത്താറുണ്ട്. പ്രിയങ്ക വീട്ടിൽ വരുമ്പോഴെല്ലാം രാഷ്‌ട്രീയത്തെപ്പറ്റിയാണ് ഞങ്ങൾ സംസാരിക്കാറുള്ളത്. വീട്ടിൽ പോലും ജനങ്ങളുടെ ബുദ്ധിമുട്ട് എങ്ങനെ മാറ്റാമെന്നാണ് ഞങ്ങൾ ചർച്ച ചെയ്യാറുള്ളത്.’ റോബർട്ട് വാദ്ര പറഞ്ഞു.
പ്രിയങ്ക ശക്തയായ നേതാവാണെന്നും യുപിയുടെ മുഖ്യമന്ത്രിയാകാനുള്ള എല്ലാ കഴിവുകളും ഉണ്ടെന്നും വാദ്ര പറയുന്നു. രാഹുലിന്റെയും പ്രിയങ്കയുടേയും രക്തത്തിൽ തന്നെ രാഷ്‌ട്രീയമുണ്ട്. അവർ ഒരിക്കലും ഉന്നത പദവിക്ക് വേണ്ടിയല്ല പരിശ്രമിക്കുന്നത് എന്നും വാദ്ര പ്രതികരിച്ചു.
Comments