യുവതിയുടെ ശരീരത്തിൽ നിന്നും ആറ് കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ കണ്ടെത്തി പോലീസ്. 88 ക്യാപ്സ്യൂളുകളാക്കിയാണ് പെൺകുട്ടി ഹെറോയിൻ ശരീരത്തിൽ സൂക്ഷിച്ചത്. ഓരോ ക്യാപ്സ്യൂളിലും 862 ഗ്രാം ഹെറോയിൻ ആണ് പെൺകുട്ടി ഒളിപ്പിച്ചത്. എല്ലാ ഗുളികളകളും വേർതിരിച്ചെടുക്കാൻ ഡോക്ടർമാർ 12 ദിവസമെടുത്തു. അവയിൽ ചിലത് വിഴുങ്ങിയതായും മറ്റുള്ളവർ സ്വകാര്യ ഭാഗങ്ങളിൽ ഒളിപ്പിച്ചതായും പോലീസ് പറഞ്ഞു.
സുഡാൻ സ്വദേശിയായ യുവതിയുടെ കയ്യിൽ നിന്നുമാണ് ആറ് കോടിയുടെ മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തത്. ഫെബ്രുവരി 19ന് ഷാർജയിൽ നിന്നും ജയ്പൂർ വിമാനത്താവളത്തിലെത്തിയതാണ് യുവതി. ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്ഡസ് ഉദ്യോഗസ്ഥർ ഇവരുടെ ശരീരത്തിൽ സ്കാൻ ചെയ്തപ്പോൾ ക്യാപ്സ്യൂളുകൾ കണ്ടെത്തി. തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മജിസ്ട്രേറ്റിൽ നിന്നും അനുമതി നേടിയ ശേഷം ഇവരെ എസ്എംഎസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും. അന്ന് മുതൽ മാർച്ച് രണ്ട് വരെ ശരീരത്തിൽ നിന്നും ക്യാപ്സ്യൂളുകൾ വേർതിരിച്ചെടുക്കുകയുമായിരുന്നു. യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. മജിസ്ട്രേറ്റ് ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Comments