കീവ്: യുക്രെയ്‌ന്റെ വിവിധ നഗരങ്ങളിൽ റഷ്യ ആക്രമണം തുടരുകയാണ്. ഇതിനിടെ റഷ്യൻ ടാങ്കിന് മുകളിൽ കയറി പതാക വീശുന്ന പൗരന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
യുക്രെയ്‌ന്റെ ദേശീയ പതാക കയ്യിലേന്തി റഷ്യൻ ടാങ്കിലേക്ക് കയറുന്ന യുക്രെയ്ൻ പൗരനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ചുറ്റുമുണ്ടായിരുന്ന ജനക്കൂട്ടം ഇതുകണ്ട് ആർത്തുവിളിച്ചപ്പോൾ അദ്ദേഹം യുക്രെയ്ൻ പതാക ആഞ്ഞുവീശി. വെറും 19 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ നിമിഷ നേരം കൊണ്ടാണ് സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തത്.
A Ukrainian climbed onto a Russian tank and hoisted the Ukrainian flag.#UkraineRussianWar #Ukraine #UkraineUnderAttack #UcraniaRussia #RussianUkrainianWar pic.twitter.com/BFrQKZvLlE
— David Muñoz López 🇪🇦🇪🇺🇺🇦 (@dmunlop) March 7, 2022
ഫെബ്രുവരി 24നായിരുന്നു യുക്രെയ്‌നിൽ റഷ്യ അധിനിവേശം ആരംഭിച്ചത്. യുദ്ധം 12-ാം ദിനത്തിലേക്ക് കടക്കുമ്പോൾ രാജ്യത്ത് വൻ തോതിലുള്ള പലായനം നടന്നുവെന്നാണ് റിപ്പോർട്ട്. പത്ത് ലക്ഷത്തിലധികം ആളുകൾ അതിർത്തി കടന്ന് അയൽ രാജ്യങ്ങളിൽ അഭയം തേടി.
രാജ്യത്ത് കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തുന്നതിനുള്ള ഓപ്പറേഷൻ ഗംഗ ദൗത്യവും പുരോഗമിക്കുകയാണ്. 20,000ത്തോളം ഇന്ത്യക്കാർ അതിർത്തി കടന്ന് ഹംഗറി, പോളണ്ട്, റുമേനിയ തുടങ്ങിയ രാജ്യങ്ങളിൽ എത്തിച്ചേർന്നു. പതിനായിരത്തിലധികം പേർ ഇതിനകം പ്രത്യേക വിമാനങ്ങളിലായി ഇന്ത്യയിൽ മടങ്ങിയെത്തുകയും ചെയ്തിട്ടുണ്ട്.
Comments