കീവ്: റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി ഇന്ന് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസിനെ അഭിസംബോധന ചെയ്യും. വീഡിയോ കോൺഫറസിംഗിലൂടെയാണ് സെലൻസ്‌കി ബ്രിട്ടീഷ് എംപിമാരുമായി ചർച്ച നടത്തുന്നത്. സെലൻസ്‌കിയുടെ പ്രസംഗം തത്സമയം ഇംഗ്ലീഷിലേയ്‌ക്ക് പരിഭാഷപ്പെടുത്തുന്നതിനായുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കിയതായി ഹൗസ് ഓഫ് കോമൺസ് അറിയിച്ചു.
ഹൗസ് ഓഫ് കോമൺസിനെ അഭിസംബോധന ചെയ്യാൻ അവസരമൊരുക്കണമെന്ന് സെലൻസ്‌കി ആവശ്യപ്പെട്ടിരുന്നു. സെലൻസ്‌കിയുടെ ചരിത്രപരമായ ഈ അഭ്യർത്ഥന അംഗീകരിക്കുന്നതിൽ അളവറ്റ സന്തോഷമുണ്ടെന്ന് ഹൗസ് ഓഫ് കോമൺസ് സ്പീക്കർ അറിയിച്ചിരുന്നു. എല്ലാ എംപിമാർക്കും കോൺഫറസിംഗിൽ പങ്കെടുക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തന്റെ അഭ്യർത്ഥന അംഗീകരിച്ച ഹൗസ് ഓഫ് കോമൺസിന് സെലൻസ്‌കി നന്ദി പറഞ്ഞു.
അതേസമയം, യുക്രെയ്‌നിൽ നിന്നും സാധാരണക്കാരെ സുരക്ഷിത മാർഗത്തിലൂടെ റഷ്യയിലെത്തിക്കാമെന്ന റഷ്യയുടെ വാഗ്ദാനം യുക്രെയ്ൻ തള്ളി. മാനുഷിക ഇടനാഴി എന്ന് പറയുന്ന ഇതിനെ റഷ്യയുടെ തന്ത്രമായാണ് യുക്രെയ്ൻ കാണുന്നത്.
Comments