ആലപ്പുഴ: കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടയാൾ ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റ്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആന്റണി ആന്റപ്പനെയാണ് ആലപ്പുഴ ഐക്യ ഭാരതം മേഖലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. അജു കൊലക്കേസിൽ ആലപ്പുഴ ജില്ലാ കോടതിയാണ് ഇയാൾ ഉൾപ്പടെ ഏഴ് പേരെ ശിക്ഷിച്ചത്. ഹൈക്കോടതിയും ഈ വിധി ശരിവെച്ചിരുന്നു.
ആന്റണി ആന്റപ്പൻ പരോളിലിറങ്ങി നിൽക്കുമ്പോഴാണ് ഡിവൈഎഫ്ഐ പുതിയ ചുമതല നൽകിയത്. 2008ൽ അജു എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ കുറ്റക്കാരാനാണെന്ന് കോടതി വിധിച്ചത്. കൊറോണയുടെ സാഹചര്യത്തിലാണ് ഇയാൾക്ക് പരോൾ ലഭിച്ചത്. കൊട്ടേഷൻ സംഘങ്ങൾ പാർട്ടിയിൽ കടന്നുകൂടുന്നു എന്ന് സിപിഎം ജില്ലാ സമ്മേളനം പ്രവർത്തന റിപ്പോർട്ടിൽ ഉൾപ്പെടുത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് കൊലക്കേസ് പ്രതിയെ ഡിവൈഎഫ്ഐ ഭാരവാഹി ആക്കിയത്.
Comments