കൊല്ലം; ഏരൂർ എണ്ണപ്പന തോട്ടത്തിൽ പശുവിനെ വെടിവെച്ച് കൊന്ന കേസിൽ ഒരാൾ കൂടി പിടിയിൽ.കടയ്ക്കൽ ഐരക്കുഴി പാറക്കാട് സിന്ധു ഭവനിൽ സജീവാണ്(60)അറസ്റ്റിലായത്.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.കേസിൽ നേരത്തെ അറസ്റ്റിലായ യൂട്യൂബർ രെജീഫ് ഉൾപ്പെട്ട സംഘത്തിന് വെടിമരുന്ന് നൽകിയത് സജീവാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
പശുവേട്ടക്കാരായ സംഘത്തിന് തോക്കിൽ നിറയ്ക്കാനുള്ള ഗൺ പൗഡർ നൽകിയത് സജീവാണ്.എന്നാൽ ഇയാൾക്ക് പടക്കവും പൂത്തിരിയും വിൽക്കാൻ മാത്രമാണ് ലൈസൻസുള്ളതെന്ന് പോലീസ് വ്യക്തമാക്കി. ഗൗൺ പൗഡർ വിൽക്കുന്നതിനും സൂക്ഷിക്കുന്നതിനും പ്രത്യേക ലൈസൻസ് ആവശ്യമാണെന്നിരിക്കെയാണ് ഇയാൾ പ്രതികൾക്ക് ഗൺ പൗഡർ നൽകിയത്.
മേയാൻ വിട്ട പശുക്കളെ മോഷ്ടിച്ച് കൊന്ന് കറിവെച്ച കേസിൽ നേരത്തെ യൂട്യൂബറായ രെജീഫ് എന്നയാൾ അറസ്റ്റിലായിരുന്നു. മോഷണമുതൽ കറിവെച്ച് ഇയാൾ പോലീസുകാർക്കും പങ്ക് വെച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പോലീസുകാർക്ക് പുറമേ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും ഇയാൾ ഇറച്ചിക്കറി നൽകിയിരുന്നു. മ്ലാവ് ആട് എന്നിവയുടെ ഇറച്ചി എന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു രെജീഫ് കറി വിതരണം ചെയ്തിരുന്നത്. ഇതിന്റെ വീഡിയോയും ഇയാൾ പ്രചരിപ്പിച്ചിരുന്നു.
രെജീഫിനും ഇന്ന് അറസ്റ്റിലായ സജീവിനും പുറമേ പിതാവ് കമറുദ്ദീൻ, ചിതറ സ്വദേശി ഹിലാരി എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. വിളക്കുപാറ ഓയിൽപാം എസ്റ്റേറ്റിനകത്ത് മേയാൻവിട്ട പശുവിനെയാണ് ഇവർ ചേർന്ന് കൊന്നുകറിവെച്ചത്. പരാതി ലഭിച്ചതിനെ തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.
Comments