കോട്ടയം: വളം കയറ്റാനെത്തിയ ലോറി പാറമടക്കുളത്തിൽ വീണു. കോട്ടയം മറിയപ്പളളി മുട്ടത്ത് ആണ് സംഭവം. ലോറി പൂർണമായി കുളത്തിന്റെ കയത്തിലേക്ക് മുങ്ങിപ്പോയി. ഡ്രൈവറും ലോറിക്കുള്ളിൽ കുടുങ്ങിയിരുന്നു.
പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
പ്രദേശത്തെ ഗോഡൗണിൽ വളം കയറ്റാൻ എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വളവു തിരിയുന്നതിനിടെ തിട്ടയിടിഞ്ഞ് പാറമടയിൽ വീഴുകയായിരുന്നു.
















Comments