കീവ്: യുക്രെയ്‌നിലെ ഇന്ത്യൻ എംബസി പോളണ്ടിലേക്ക് താൽക്കാലികമായി മാറ്റുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പടിഞ്ഞാറൻ യുക്രെയ്‌നിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയ സാഹചര്യത്തിലായണ് തീരുമാനം.
രാജ്യത്തെ സുരക്ഷാ സ്ഥിതിഗതികൾ ദിനംപ്രതി ഗുരുതരമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുക്രെയ്‌നിലെ ഇന്ത്യൻ എംബസി താൽക്കാലികമായി പോളണ്ടിലേക്ക് മാറ്റുകയാണ്. വരാനിരിക്കുന്ന സംഭവവികാസങ്ങൾക്ക് അനുസൃതമായി തീരുമാനങ്ങൾ നടപ്പിലാക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം ദക്ഷിണ യുക്രെയ്ൻ നഗരമായ മൈകോലായിവിൽ വ്യോമാക്രമണം റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായി റീജിയണൽ ഗവർണർ വിറ്റാലി കിം പ്രസ്താവനയിലൂടെ അറിയിച്ചു. ലിവീവിലെ സൈനിക കേന്ദ്രത്തിലുണ്ടായ ആക്രമണത്തിലും ആളപായം റിപ്പോർട്ട് ചെയ്തിരുന്നു. ലിവീവിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 57 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്. ഇവിടേക്ക് എട്ട് റഷ്യൻ മിസൈലുകൾ പതിച്ചിരുന്നുവെന്നാണ് വിവരം.
















Comments