അഹമ്മദാബാദ് : കശ്മീരി പണ്ഡിറ്റുകളുടെ ജീവിതവും യാതനകളും തുറന്നു പറയുന്ന ചിത്രം ദി കശ്മീർ ഫൈൽസ് നികുതി രഹിതമായി പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ. മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. നേരത്തെ ഹരിയാന സർക്കാരും സിനിമ നികുതി രഹിതമായി പ്രഖ്യാപിച്ചിരുന്നു.
വെള്ളിയാഴ്ച തിയറ്ററുകളിൽ റിലീസ് ചെയ്ത് ചിത്രത്തിന് ഇതിനോടകം തന്നെ വലിയ പ്രേഷക പ്രീതിയാണ് ലഭിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ചിത്രത്തിന് നികുതി ഒഴിവാക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് തിയറ്ററുകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്നലെയാണ് ഹരിയാന സർക്കാർ സിനിമയുടെ നികുതി ഒഴിവാക്കിയത്.
സിനിമ പ്രദർശിപ്പിക്കുന്നതിന് ടാക്സോ, ജിഎസ്ടിയോ ഈടാക്കരുത് എന്നാണ് നിർദ്ദേശം.
എക്സൈസ് ആന്റ് ടാക്സേഷൻ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ദി കശ്മീർ ഫയൽസ് വിവേഗ് അഗ്നിഹോത്രിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് മണിക്കൂറും 50 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. റിലീസ് ദിനം തന്നെ സിനിമ 3.25 കോടി രൂപയുടെ കളക്ഷനാണ് നേടിയത്.
















Comments