തിരുവനന്തപുരം: കഴുത്തിൽ കയർകുരുങ്ങി പതിമൂന്ന് വയസുകാരന് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരം സെന്റ് സെതേസസ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി സൂരജ് ആണ് മരിച്ചത്. ഇന്ന് വൈക്കിട്ടാണ് സംഭവം.
വീടിന് സമീപം കളിച്ചുകൊണ്ടിരിക്കവേ മാവിൽ കെട്ടിയിരുന്ന കയർ കഴുത്തിൽ കുരുങ്ങിയാണ് അപകടം. രക്ഷിക്കാൻ ചെന്ന അമ്മൂമ്മ താഴെ വീണ് പരിക്കേറ്റു. സൂരജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments