കൊച്ചി: കശ്മീര്‍ ഫയല്‍സ് സിനിമയ്ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം നീചമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കോണ്‍ഗ്രസിന്റെ സാമൂഹിക മാദ്ധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത് തീവ്രവാദികളാണ്. ഇത് എസ്ഡിപിഐക്കാരാണോ എന്ന് സംശയിക്കുന്നു. ഇതിനെതിരെ അന്വേഷണം വേണം. ചലച്ചിത്ര മേഖല ഒരു വിഭാഗം കയ്യടക്കി വച്ചിരിക്കുകയാണെന്നും സുരേന്ദ്രന് ആരോപിച്ചു.
കശ്മീരി പണ്ഡിറ്റുകളുടെ ജീവിതവും യാതനകളും തുറന്ന് പറയുന്ന ചിത്രമാണ് ദി കശ്മീര്‍ ഫയല്‍സ്. വെള്ളിയാഴ്ച തീയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ഇതിനിടെയാണ് കോണ്‍ഗ്രസ് ചിത്രത്തിനെതിരെ പ്രചാരണവുമായി രംഗത്തിറങ്ങിയത്.
യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ദി കശ്മീര്‍ ഫയല്‍സ് വിവേഗ് അഗ്നിഹോത്രിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് മണിക്കൂറും 50 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ചിത്രത്തില്‍ മിഥുന് ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്ശന് കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.
Comments