പുതിയ സാമ്പത്തിക വർഷം; കിയ കാരൻസിനെ വെല്ലാൻ മാരുതി; എർട്ടിഗയുടെയും എക്സ്എൽ6ന്റെയും പുതിയ പതിപ്പുകൾ വിപണിയിലേക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയ സാമ്പത്തിക വർഷം; കിയ കാരൻസിനെ വെല്ലാൻ മാരുതി; എർട്ടിഗയുടെയും എക്സ്എൽ6ന്റെയും പുതിയ പതിപ്പുകൾ വിപണിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2022, 10:59 pm IST
FacebookTwitterWhatsAppTelegram

മുംബൈ: വാഹനപ്രേമികൾക്ക് പുത്തൻ പ്രതീക്ഷകൾ നൽകിയാണ് മാരുതി സുസുക്കി പുതുവർഷത്തിലേയ്‌ക്ക് കടന്നത്. നിർമ്മാതാക്കളുടെ വാഗ്ദാനം പോലെ ഇതാ ബലെനോയുടെ ഫേസ് ലിഫ്റ്റ് പതിപ്പും അവതരിപ്പിച്ചു കഴിഞ്ഞു. ഇനിയും മാരുതി കൊളുത്തിയ സർപ്രൈസ് വെടിക്കെട്ട് അവസാനിച്ചിട്ടില്ല. വാഹനപ്രേമികൾക്കായി ബ്ലോക്ക്ബസ്റ്റർ ഏപ്രിലിന്റെ തയ്യാറെടുപ്പിലാണ് മാരുതി സുസുക്കി. നിർമ്മാതാക്കളുടെ ഏറ്റവും ജനപ്രിയ മോഡലുകളായ എർട്ടിഗയുടെയും എക്‌സ്എൽ6ന്റെയും ഫേസ് ലിഫ്റ്റ് പതിപ്പുകളാണ് മാരുതി സുസുക്കി ഏപ്രിലിൽ പുറത്തിറക്കുന്നത്.

ഫോഗ് ലാമ്പ് ഗ്രില്ലും ബ്ലാക്ക് സറൗണ്ടും പോലുള്ള ചെറിയ നവീകരണങ്ങളൊഴിച്ചാൽ, എർട്ടിഗയുടെ ഫേസ്ലിഫ്റ്റ് പതിപ്പിന് ഡിസൈനിലും സ്‌റ്റൈലിംഗിലും വലിയ വ്യത്യാസങ്ങൾ ഉണ്ടായേക്കില്ല. അലോയികൾക്ക് പുത്തൻ ഡിസൈൻ ലഭിച്ചേക്കും. എക്‌സ്എൽ6ലും സമാനമായ നവീകരണങ്ങളാണ് പ്രതീക്ഷിക്കുന്നത്. പുതിയ കളർ ഓപ്ഷനുകൾ ഇരു വാഹനങ്ങൾക്കും നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

രണ്ട് കാറുകൾക്കും ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ നവീകരണം ലഭിച്ചേക്കും. 2022 ബലെനോയിൽ ആദ്യമായി അവതരിപ്പിച്ച സ്മാർട്ട്പ്ലേ പ്രോ പതിപ്പ് ഉപയോഗിച്ച് മാരുതി രണ്ട് കാറുകളും അപ്ഡേറ്റ് ചെയ്യാൻ സാധ്യതയുണ്ട്. ഇതുകൂടാതെ, മറ്റ് അപ്ഗ്രേഡുകൾക്കൊപ്പം പുതിയ അപ്‌ഹോൾസ്റ്ററി, വയർലെസ് ചാർജിംഗ് ഓപ്ഷൻ എന്നിവയും ലഭിച്ചേക്കാം.

പവർട്രെയിനിന്റെ കാര്യത്തിൽ, എർട്ടിഗ ഫേസ് ലിഫ്റ്റ് 105 എച്ച്പിയും 138 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിൻ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. എക്‌സ്എൽ6ന്റെ പവർട്രെയിനിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കില്ലെന്നാണ് സൂചന.

അടുത്തിടെ പുറത്തിറങ്ങിയ കിയ കാരൻസുമായാണ് എർട്ടിഗയും, എക്‌സ്എൽ6ഉം പ്രധാനമായും മത്സരിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കാരൻസ് അരലക്ഷം ബുക്കിംഗ് കടന്നിരുന്നു. തങ്ങളുടെ എംപിവി ഉപഭോക്താക്കളെ നിലനിർത്താൻ പുതിയ ഫീച്ചറുകളും, അപ്‌ഡേഷനുകളും മാരുതി അവതരിപ്പിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

Tags: maruti suzuki
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies