കൊച്ചി : കർണാടക ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്ലീം യുവതികളെ നിരന്തരം പിന്നോട്ട് വലിക്കാനുള്ള ശ്രമങ്ങളാണ് സമൂഹത്തിൽ നടക്കുന്നത്. അവരെ വീട്ടിലെ നാല് ചുവരിനുമുള്ളിൽ അടച്ചിടാൻ ശ്രമിക്കുന്നു. പെൺകുട്ടികൾ അതിൽ പെട്ട് പോകുന്നത് പതിവായിരിക്കുകയാണ്. എന്നാൽ ഇതിനെല്ലാം മാറ്റം വരണമെന്ന് ഗവർണർ വ്യക്തമാക്കി.
സമൂഹത്തിലെ മറ്റ് പെൺകുട്ടികളെ പോലെ മുസ്ലീം പെൺകുട്ടികൾക്കും മുന്നോട്ട് വരാനും രാജ്യത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാനുമുള്ള കഴിവുണ്ട്. അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും എല്ലാവിധ ആശംസകളും നേരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
കർണാടക സർക്കാരിന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇസ്ലാമിൽ ഹിജാബ് അഭിവാജ്യ ഘടകമല്ലെന്നും ഹിജാബ് നിരോധനം മൗലികാവകാളങ്ങളുടെ ലംഘനല്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.
Comments