മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ ഉൾപ്പെടെ ബിജെപിക്ക് വൻവിജയം സമ്മാനിച്ചതിൽ മുസ്ലീംസമുദായത്തിന്റെ സ്വാധീനമുണ്ടെന്ന വിലയിരുത്തലിനിടെ മലപ്പുറത്തും ബിജെപിക്ക് സ്വീകാര്യത ഏറുന്നു.
ബിജെപി ന്യൂനപക്ഷവിരുദ്ധരെന്ന ഇടതുവലതുമുന്നണികളുടെ പ്രചാരണം കാരണം മലപ്പുറത്ത് മുസ്‌ലീം സമൂഹത്തിനിടയിൽ ബിജെപിയുടെ വളർച്ച മന്ദഗതിയിലായിരുന്നു. എന്നാൽ മുസ്ലീം സമുദായത്തിനിടയിൽ സ്വാധീനം അടിക്കടി വർധിക്കുന്നതായാണ് വിലയിരുത്തുന്നത്.
അന്ധമായ ബിജെപി വിരോധത്തിൽ നിന്നുണ്ടായ മാനസികാവസ്ഥയിൽ നിന്നും മലപ്പുറം മാറിത്തുടങ്ങിയതായി സമീപകാല മുന്നേറ്റം കാണിക്കുന്നു. മലപ്പുറം വണ്ടൂരിൽ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച ടിപി സുൽഫത്ത്, ആയിഷ ഹുസൈൻ എന്നിവരുടെ സ്ഥാനാർത്ഥിത്വം ദേശീയതലത്തിൽ തന്നെ ചർച്ചയായിരുന്നു. നിലവിൽ സംസ്ഥാനസമിതി അംഗമായ സുൽഫത്ത് തന്റെ വാർഡിൽ പരാജയപ്പെട്ടെങ്കിലും സേവനപ്രവർത്തനവുമായി ഇപ്പോഴും സജീവമാണ്.
ഉത്തരേന്ത്യയിൽ തിരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ നാലിടത്തും വൻവിജയം നേടിയതിൽ മുസ്‌ലീം സമൂഹം നിർണായക സ്വാധീനം ചെലുത്തി. പ്രത്യേകിച്ചും യോഗിയുടെ യുപിയിൽ. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം മുസ്‌ലീം സമൂഹത്തിനിടയിൽ വൻമാറ്റത്തിനു തുടക്കം കുറിച്ചതിന്റെ പ്രതിഫലനം മലപ്പുറത്തും പ്രകടമാണ്.
ഒട്ടേറെ പ്രവർത്തകർ പുതുതായി പാർട്ടിയിലെത്തി. എന്നാൽ എല്ലാവരും അംഗങ്ങളല്ല. പ്രത്യക്ഷത്തിൽ രംഗത്തിറങ്ങുന്നില്ലെങ്കിലും മാനസിക പരിവർത്തം സംഭവിച്ചിട്ടുണ്ടെങ്കിലും അത് പൂർണമായി വോട്ടായി മാറാത്തത് ബിജെപി മലപ്പുറത്ത് വലിയശക്തിയല്ലാത്തതിനാലാണ്. സമീപഭാവിയിൽ തന്നെ വലിയൊരു മാറ്റം ഉണ്ടാവുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
Comments