ന്യൂഡൽഹി; അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി തേരോട്ടം നടത്തിയതിന്റെ സന്തോഷത്തിലാണ് പ്രവർത്തകർ. നാല് സംസ്ഥാനങ്ങളിലും ഭരണം നേടിയ പാർട്ടി വിജയം ഗംഭീരമായി തന്നയൊണ് ആഘോഷിക്കുന്നത്.
വിജയാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. മൂന്ന് ദിവസം നീണ്ട് നിന്ന റോഡ് ഷോയിൽ പ്രധാനമന്ത്രിയോടൊപ്പം അദ്ദേഹം ഉപയോഗിച്ച വാഹനവും താരമായി മാറിയിരുന്നു.
വാനഹനപ്രേമികളുടെ സ്വപ്‌ന വാഹനമായ മഹീന്ദ്രയുടെ ലൈഫ് സ്റ്റെൽ എസ് യുവിയായ ഥാറിലാണ് അദ്ദേഹം റോഡ് ഷോയിൽ പങ്കെടുത്തത്. ഗുജറാത്തിൽ ഉടനീളമുള്ള അദ്ദേഹത്തിന്റെ യാത്രയ്‌ക്ക് മഹീന്ദ്ര ഥാർ തിരഞ്ഞെടുത്തതിൽ നന്ദി അറിയിച്ചിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര. അദ്ദേഹം ട്വിറ്ററിലൂടെയാണ് നന്ദി പ്രകടിപ്പിച്ചത്.
വിജയം ആഘോഷിക്കുന്നതിനുള്ള റോഡ്ഷോയിൽ ഇന്ത്യയിൽ നിർമിച്ച ഒരു വാഹനത്തെക്കാൾ മികച്ച ഒന്നില്ലെന്നും, നന്ദി പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നുമാണ് അദ്ദേഹം കുറിച്ചത്. പ്രധാനമന്ത്രി ഥാറിൽ നിൽക്കുന്ന ചിത്രമുൾപ്പടെയാണ് ട്വീറ്റ്.
Comments