കൊച്ചി: സുരേഷ് ഗോപി എംപി രാജ്യസഭയിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച് മകൻ ഗോകുൽ സുരേഷ്. കേരളത്തിലെ വനവാസി സമൂഹത്തിലെ പ്രശ്‌നങ്ങൾ വസ്തുനിഷ്ഠമായി പ്രതിപാദിച്ചുകൊണ്ട് നടത്തിയ സുരേഷ് ഗോപിയുടെ പ്രസംഗം സാമൂഹ മാദ്ധ്യമങ്ങളിലടക്കം തരംഗമായിരുന്നു.
13 മിനിറ്റോളം നീണ്ട പ്രസംഗം പൂർണ്ണമായി പേജിൽ പങ്കുവെച്ചിട്ടുണ്ട്. എംപി സ്ഥാനത്തുനിന്നും വിരമിക്കാൻ ഒരുമാസം മാത്രം ബാക്കിനിൽക്കുമ്പോഴും അടിസ്ഥാന ജനവിഭാഗത്തിനുവേണ്ടി ശബ്ദമുയർത്തിയ അച്ഛൻ എന്റെ പ്രചോദനവും സൂപ്പർ ഹീറോയും എന്ന് വീഡിയോ പങ്കുവെച്ച് ഗോകുൽ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ വിവിധ വനവാസി ഊരുകളിൽ നേരിട്ടെത്തി ശേഖരിച്ച വിവരങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലായിരുന്നു സുരേഷ് ഗോപി എംപിയുടെ പ്രസംഗം. കേന്ദ്ര സർക്കാർ പദ്ധതികൾ നടപ്പിലാക്കാതെ ഫണ്ടുകൾ ലാപ്‌സായി പോകുന്നതിന്റെ ഉത്തരവാദികളായ സംസ്ഥാന സർക്കാറിന്റെ നടപടിയെ എംപി പ്രസംഗത്തിൽ തുറന്നുകാട്ടി.
സംസ്ഥാനത്തെ വനവാസികളുടെ ജീവിതം ഒട്ടും സന്തോഷകരമായ അവസ്ഥയിൽ അല്ലെന്ന് തനിക്ക് നേരിട്ട് ബോധ്യപ്പെട്ടകാര്യമാണെന്നും ഇക്കാര്യം തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങൾ ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഇടുക്കിയിലെ ഇടമലക്കുടിലേയ്‌ക്ക് എംപി ഫണ്ടിൽ നിന്നും പണം അനുവദിച്ചതിനുശേഷമുണ്ടായ ദുരനുഭവവും എംപി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
സുരേഷ് ഗോപി എംപിയുടെ പ്രസംഗത്തിന്റെ പൂർണരൂപം കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.
Comments