കോഴിക്കോട്: ലോകത്തിലെ ചെറിയ അമ്മപ്പശു എന്ന പേരുമായി ഗിന്നസ് ബുക്കിൽ ഇടം നേടാൻ മീനാക്ഷിയും. ക്ഷീര കർഷകനും ഫറോക്ക് കരുവൻതിരുത്തി സ്വദേശിയുമായ മുഹമ്മദ് ബഷീറിന്റെ മീനാക്ഷിയാണ് ഗിന്നസ് ബുക്കിൽ ഇടം നേടാനൊരുങ്ങുന്നത്.
മൂന്ന് വയസ്സുകാരിയായ മീനാക്ഷിയുടെ ഉയരം 76 സെന്റിമീറ്റർ മാത്രമാണ്. ഫെബ്രുവരി 12നായിരുന്നു പ്രസവം. ഈ വിഭാഗത്തിൽ 90 സെന്റിമീറ്റർ നീളമുള്ള പശുവിനാണ് നിലവിൽ ഈ റെക്കോർഡ്. ആന്ധ്രയിലെ പുങ്കാനൂർ ഇനമാണ് മീനാക്ഷി. അര ലിറ്റർ പാൽ മാത്രമാണ് ഒരു ദിവസം നൽകുന്നത്.
വാങ്ങുമ്പോൾ തന്നെ മീനാക്ഷി ഗർഭിണിയായിരുന്നുവെന്ന് ബഷീർ പറയുന്നു. ഗിന്നസ് റെക്കോർഡിന്റെ കാര്യത്തിൽ മൂന്ന് മാസത്തിനകം വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. യൂണിവേഴ്സൽ റെക്കോർഡിനും മീനാക്ഷി അർഹയായിട്ടുണ്ട്.
Comments