കെ-റെയിലിനെ എതിർത്താൽ കെ.സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിൻ ഓടിച്ച് പദ്ധതി നടപ്പിലാക്കും; നിഖിൽ പൈലിയ്ക്ക് സ്വീകരണം നൽകാൻ കോൺഗ്രസുകാർ പരലോകത്ത് പോകേണ്ടിവരും; വീണ്ടും വിവാദ പരാമർശവുമായി സി.വി വർഗീസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ-റെയിലിനെ എതിർത്താൽ കെ.സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിൻ ഓടിച്ച് പദ്ധതി നടപ്പിലാക്കും; നിഖിൽ പൈലിയ്‌ക്ക് സ്വീകരണം നൽകാൻ കോൺഗ്രസുകാർ പരലോകത്ത് പോകേണ്ടിവരും; വീണ്ടും വിവാദ പരാമർശവുമായി സി.വി വർഗീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 09:21 am IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഇടുക്കി എംപി ഡീൻ കുര്യാക്കോസിനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. സിൽവർ പദ്ധതി എതിർത്താൽ കെ.സുധാകരന്റെ നെഞ്ചത്ത് കൂടി കെ-റെയിൽ ഓടിച്ച് പദ്ധതി നടപ്പാക്കുമെന്നാണ് സി.വി വർഗീസ് പറഞ്ഞത്. കൂടാതെ, എസ്എഫ്‌ഐ നേതാവ് ധീരജിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയ്‌ക്ക് സ്വീകരണം നൽകാൻ കോൺഗ്രസുകാർ പരലോകത്ത് പോകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതിവേഗ റെയിലിന്റെ കല്ല് പിഴുതെടുക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനെ ഇന്ത്യയിലെ ജനങ്ങൾ പിഴുതെടുക്കുകയാണ്. കേരളത്തിന്റെ വികസനം തടയാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മണ്ണെണ്ണ ഒഴിച്ച് ആളുകളെ കൊല്ലാനാണ് യൂത്ത് കോൺഗ്രസുകാർ സമരത്തിനിടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തന്നെ കവലച്ചട്ടമ്പി എന്ന് വിശേഷിപ്പിച്ച ഡീൻ കുര്യാക്കോസിനെതിരെയും കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ ഡീനിനെ ഉടുമുണ്ടില്ലാതെ ഇടുക്കിയിൽ നിന്ന് തിരിച്ചയക്കും. പാർട്ടിയെ സരക്ഷിക്കാൻ ഇറങ്ങിത്തിരിച്ചവന് കവലച്ചട്ടമ്പിയുടെ വേഷമാണ് ചേരുന്നതെങ്കിൽ അത് അണിയാൻ മടിയില്ലെന്നും സി.വി വർഗീസ് പറഞ്ഞു.

എസ്എഫ്‌ഐ നേതാവ് അനീഷ് രാജന്റെ പത്താം രക്തസാക്ഷിത്വ ദിനാചരണവും, എകെജി, ഇഎംഎസ് അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സി.വി വർഗീസിന്റെ വിവാദ പ്രസംഗം. ഇതിന് മുൻപ്, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ജീവൻ സിപിഎം നൽകുന്ന ദാനമാണെന്ന സി.വി വർഗീസിന്റെ പ്രസ്താവന വിവാദമായിരുന്നു.

Tags: Controversial speechCV Varghese
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies