തൊടുപുഴ : മൂന്നാറിൽ വിനോദ സഞ്ചാരത്തിന് എത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. തൃശൂർ കുര്യചിറ കുന്നൻ കുമരത്ത് ലൈജു ജോസ് (34) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് 6.30 ഓടെയാണ് സംഭവം. മൂന്നാർ ചിത്തിരപുരം മീൻ കെട്ടിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു ഇയാൾ. അതിനിടെയാണ് മിന്നലേറ്റത്. പോലീസ് എത്തി പരിശോധന നടത്തി. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments