ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ഗോത്രവർഗക്കാരും മുസ്ലീം മതവിശ്വാസികളും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു . 50 ഓളം പേർക്ക് പരിക്ക്.
മദ്ധ്യപ്രദേശിലെ റെയ്‌സെൻ ജില്ലയിലാണ് സംഭവം. മുസ്ലീം യുവാവ് വാഹനത്തിൽ അതിവേഗത്തിൽ പോയത് പ്രദേശവാസികൾ ചോദ്യം ചെയ്തതാണ് പ്രശ്നത്തിനിടയാക്കിയത് . പ്രദേശവാസികളെ നേരിടാൻ യുവാവ് ചില സുഹൃത്തുക്കൾക്കൊപ്പം വീണ്ടുമെത്തി ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്കേറ്റമാണ് കലാപത്തിലേക്ക് വഴി മാറിയത് . സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലത്തെ ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി വിച്ഛേദിച്ചു.
മൂന്ന് കടകളും 5 ബൈക്കുകളും അക്രമാസക്തരായ ജനക്കൂട്ടം കത്തിച്ചു. നാല് പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനൊപ്പം മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
13 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു. മാരകായുധങ്ങൾ, റൈഫിളുകൾ , 2 ട്രാക്ടറുകൾ, ഒരു പിക്കപ്പ് വാൻ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Comments