മൂന്നാർ : മൂന്നാറിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ചിന്നാർ പുതുക്കാട് എസ്റ്റേറ്റിൽ താമസിക്കുന്ന ചോല രാജിനാണ് പരിക്കേറ്റത്. ഇയാളെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാടിനുള്ളിൽ പോയി പുല്ല് വെട്ടുമ്പോഴാണ് കടുവ തന്റെ നേർക്ക് ചാടിയത് എന്ന് ചോലരാജ് പറഞ്ഞു. ഇത് കണ്ട് ഭയന്ന താൻ ബഹളം വെച്ചു. ഇതോടെ കടുവ കാട്ടിലേക്ക് തന്നെ പോയെന്നും ചോലരാജ് പറഞ്ഞു. കടുവയുടെ ആക്രമണത്തിൽ വയറിലും പുറത്തുമാണ് ഇയാൾക്ക് പരിക്കേറ്റത്.
മൂന്നാറിൽ അടുത്തിടെ കടുവ ശല്യം വർദ്ധിച്ചിരിക്കുകയാണ്. അടിക്കടി ഇവിടെ കടുവ എത്തുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഇതിന്റെ ഭീതിയിലാണ് നാട്ടുകാരും.
Comments