തമിഴ്‌നാട്ടിൽ നിന്നും മലേഷ്യയിലേക്ക് മഹാവിഷ്ണു വിഗ്രഹം കടത്താൻ ശ്രമം; കുംഭകോണം സ്വദേശി അറസ്റ്റിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ്‌നാട്ടിൽ നിന്നും മലേഷ്യയിലേക്ക് മഹാവിഷ്ണു വിഗ്രഹം കടത്താൻ ശ്രമം; കുംഭകോണം സ്വദേശി അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2022, 09:57 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : തമിഴ്‌നാട്ടിൽ നിന്നും ബംഗളൂരുവിലെ വിമാനത്താവളം വഴി വിദേശത്തേക്ക് വിഗ്രഹം കടത്താൻ ശ്രമം. സംഭവത്തിൽ കുംഭകോണം സ്വദേശിയായ 28 കാരനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വർഷങ്ങൾ പഴക്കമുള്ള മഹാവിഷ്ണു വിഗ്രഹം ആണ് ഇയാൾ വിദേശത്തേക്ക് കടത്താൻ ശ്രമിച്ചത്.

കെംബഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നാണ് വിഗ്രഹം പിടികൂടിയത്. തമിഴ്‌നാട്ടിൽ നിന്നും ഇതുവഴി വിഗ്രഹം കടത്താൻ ശ്രമിക്കുന്നതായി കസ്റ്റംസ് ഇന്റലിജൻസ് യൂണിറ്റിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ആളുകളെയെല്ലാം വിശദമായ പരിശോധനയ്‌ക്ക് ശേഷമാണ് കടത്തിവിട്ടത്. എന്നാൽ വിഗ്രഹം കാണാത്തതിനെ തുടർന്ന് കാർഗോ സെന്ററിൽ വിശദമായ പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്നുമാണ് വിഗ്രഹം കണ്ടെടുത്തത്.

പുതിയ ചെമ്പുകൊണ്ടുള്ള പുരാതന വിഗ്രഹം എന്ന് ഇതിന് പുറത്തായി എഴുതിയിരുന്നു. തുടർന്ന് തുറന്ന് പരിശോധിക്കുകയായിരുന്നു. ഇതിന് ശേഷം ഉടമസ്ഥനെ വിളിച്ച് ചോദ്യം ചെയ്തു. ആദ്യം എതിർത്തെങ്കിലും പിന്നീട് കുംഭകോണം സ്വദേശി കുറ്റം സമ്മതിക്കുകയായിരുന്നു.

മലേഷ്യയിലേക്കാണ് ഇയാൾ വിഗ്രഹം കടത്താൻ ശ്രമിച്ചത്. ഇയാൾക്കെതിരെ കസ്റ്റംസ് ആക്ടിലെ സെക്ഷൻ 11(സി) പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
22.5 കിലോയാണ് വിഗ്രഹത്തിന്റെ ഭാരം. നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹത്തിന് കോടികൾ വിലവരുമെന്നാണ് കണക്കാക്കുന്നത്.

Tags: mahavishnubengaluru
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies