ന്യൂഡൽഹി: ഇന്ത്യയുടെ പുരാവസ്തുക്കൾ തിരികെ നൽകി ഓസ്ട്രേലിയ. ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ നിന്ന് പലസമയങ്ങളിലായി കടത്തിക്കൊണ്ടു പോയ പുരാവസ്തുക്കളാണ് ഓസ്ട്രേലിയ തിരികെ നൽകിയത്. ശിവൻ, മഹാവിഷ്ണു, അവതാരങ്ങൾ,ജൈന പാരമ്പര്യം വ്യക്തമാക്കുന്ന പുരാവസ്തുക്കൾ.ഛായാചിത്രങ്ങൾ,അലങ്കാര വസ്തുക്കൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്.
രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള പുരാതന വസ്തുക്കളാണ് ഇവ. ഓസ്ട്രേലിയയിൽ നിന്ന് തിരികെയെത്തിയ പുരാവസ്തുക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിച്ചു. പുരാവസ്തുക്കൾ തിരികെ നൽകിയ ഓസ്ട്രേലിയയ്ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.
9-10 നൂറ്റാണ്ടുകൾ വരെയുള്ള വിവിധ കാലഘട്ടങ്ങളിൽ നിന്നുള്ളതാണ് പുരാവസ്തുക്കൾ. മണൽക്കല്ല്,മാർബിൾ,വെങ്കലം,താമ്രം,കടലാസ് എന്നിങ്ങനെ വിവിധ വസ്തുക്കളിൽ നിർമ്മിച്ചിരിക്കുന്ന ശില്പങ്ങളും ചിത്രങ്ങളുമാണ് തിരികെ രാജ്യത്തേക്കെത്തുന്നത്.
2014 മുതൽ 228 പുരവസ്തുക്കൾ ഇന്ത്യയിലേക്ക് ഓസ്ട്രേലിയയിൽ നിന്ന് തിരികെ ലഭിച്ചതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു.സാസ്കാരിക പു:നസ്ഥാപനത്തിന്റെ കഥ തുടരുന്നു. ഐഎസ്ഐജിഒഐയ്ക്ക് ഓസട്രേലിയയിൽ നിന്ന് 29 പുരാവസ്തുക്കൾ ലഭിച്ചതായി ഐഎസ്ഐജിഒഐ ട്വിറ്റിൽ കുറിച്ചു.
Comments