24 വയസിനിടെ 22 കുട്ടികൾ; ഭൂരിഭാഗം കുട്ടികളും രണ്ട് വയസിന് താഴെയുള്ളവർ; യുവതിയുടെ കുടുംബം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

24 വയസിനിടെ 22 കുട്ടികൾ; ഭൂരിഭാഗം കുട്ടികളും രണ്ട് വയസിന് താഴെയുള്ളവർ; യുവതിയുടെ കുടുംബം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 03:08 pm IST
FacebookTwitterWhatsAppTelegram

നിങ്ങളുടെ ജീവിതം ഏറെ തിരക്കുപിടിച്ചതാണെന്ന് തോന്നുന്നുണ്ടെങ്കിൽ 24കാരിയായ ഈ യുവതിയെക്കുറിച്ച് ഒന്ന് അറിയുക.. തന്റെ 22 കുഞ്ഞുങ്ങളെ പരിപാലിക്കുന്നവളാണ് ക്രിസ്റ്റീന ഓസ്തുർക്ക് എന്ന ജോർജ്ജിയ സ്വദേശിനി.

22ൽ ഭൂരിഭാഗം കുഞ്ഞുങ്ങളും രണ്ടോ അതിൽ താഴെയോ പ്രായമുള്ളവരാണെന്നതാണ് സവിശേഷത. വെറും 24 വയസിനുള്ളിൽ 22 കുട്ടികൾ.. അതും, രണ്ട് വയസ് പ്രായമുള്ളവരാണ് മിക്കവരും. ഇതെങ്ങനെ ‘ഒപ്പിച്ചുവെന്നാണ്’ നിങ്ങളുടെ കൺഫ്യൂഷനെങ്കിൽ ക്രിസ്റ്റീനയുടെ കഥയറിഞ്ഞോളൂ..

ക്രിസ്റ്റീനയ്‌ക്കും അവളുടെ പങ്കാളി ഗാലിപ്പിനും ആകെ 23 കുട്ടികളാണ് ഉള്ളത്. ഇതിൽ 21 പേരും വാടക ഗർഭധാരണത്തിലൂടെ ജനിച്ചവരാണ്. ഇതിനായി ദമ്പതികൾ ചിലവിട്ടത് 195,000 ഡോളർ തുകയാണെന്നതാണ് അമ്പരപ്പിക്കുന്ന കാര്യം.

ക്രിസ്റ്റീനയുടെ സൂപ്പർ ബിഗ് ഫാമിലി ഈയടുത്താണ് ട്വിറ്ററിൽ വൈറലാകുന്നത്. ഇത്രയുമധികം കുഞ്ഞുങ്ങൾ എങ്ങിനെയുണ്ടായെന്ന് ആദ്യം ഫോളോവേഴ്‌സിന് പിടികിട്ടിയില്ല. പിന്നീടാണ് കുട്ടികൾ വന്ന വഴി സോഷ്യൽ മീഡിയ അറിഞ്ഞത്.

ക്രിസ്റ്റീനയുടെ മുൻ ബന്ധത്തിലുണ്ടായിരുന്ന ആറ് വയസുള്ള മകളും ഗാലിപ്പിന്റെ ആദ്യ ബന്ധത്തിലെ ഒരു കുഞ്ഞുമാണ് വീട്ടിലെ ആദ്യത്തെ കുട്ടികൾ. ശേഷം വാടക ഗർഭധാരണത്തിലൂടെ ഇരുവർക്കുമുണ്ടായ 21 കുട്ടികൾ കൂടി വന്നതോടെ കുടുംബം വലുതാകുകയായിരുന്നു.

16 ആയമാരാണ് കുഞ്ഞുങ്ങളെ നോക്കാൻ വീട്ടിലുള്ളത്. എല്ലാ വീട്ടിലെയും അമ്മമാരെങ്ങനെയാണോ അതുപോലെ തന്നെയാണ് താനെന്നും ഒരേയൊരു വ്യത്യാസം കുട്ടികളുടെ എണ്ണത്തിലാണെന്നും ക്രിസ്റ്റീന പറയുന്നു. കുട്ടികൾ വന്നതിന് ശേഷം ഒറ്റദിവസം പോലും തനിക്ക് ബോറടിച്ചിട്ടില്ലെന്നും ക്രിസ്റ്റീന കൂട്ടിച്ചേർത്തു.

യഥാർത്ഥത്തിൽ റഷ്യക്കാരിയാണ് ക്രിസ്റ്റീന. യുഎസിൽ സ്ഥിരതാമസമാക്കിയ യുവതിയും ഭർത്താവും എപ്പോഴും വലിയ കുടുംബമുണ്ടാകുന്നതിനെക്കുറിച്ച് സ്വപ്‌നം കണ്ടിരുന്നു. 100 കുട്ടികൾ വരെ തനിക്കുണ്ടായാൽ അത്രയും സന്തോഷമെന്നാണ് ക്രിസ്റ്റീന പറയുന്നത്. തൽക്കാലം ഇനി കുഞ്ഞുങ്ങൾ വേണമെന്ന ഉദ്ദേശ്യമില്ലെന്നും യുവതി വ്യക്തമാക്കി.

ആഴ്ചതോറും 20 വലിയ ഡയപ്പർ പാക്കറ്റുകളാണ് കുടുംബത്തിന് ആവശ്യമായിട്ടുള്ളത്. 53 പാക്കറ്റ് ബേബി ഫോർമുലയും ഓർഡർ ചെയ്യാറുണ്ട്. മൂന്ന് നിലകളുള്ള വീട്ടിൽ മൂന്ന് കുട്ടികളെ ഒരു മുറിയിലാക്കിയാണ് പരിചരിക്കുന്നത്. ക്രിസ്റ്റീനയെന്ന അമ്മയുടെ ജീവിതവും ദിനചര്യകളും കണ്ട് ഇപ്പോഴും വിസ്മയത്തിലാണ് സോഷ്യൽ മീഡിയ.

ക്രിസ്റ്റീനയുടെ കുടുംബ ചിത്രങ്ങൾ കാണാം.. 

 

Tags: surrogacy
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

Latest News

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies