‘മലയാളത്തിൽ മുദ്രാവാക്യം വിളിച്ചുവന്ന സംഘം എംപിമാരാണെന്ന് അറിഞ്ഞില്ല’: ഒരു എംപിയെ പോലും മർദ്ദിച്ചില്ലെന്ന് ഡൽഹി പോലീസ്

Published by
Janam Web Desk

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പാർലമെന്റ് സംഘർഷത്തിൽ എംപിമാരെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ഡൽഹി പോലീസ്. ആരെന്ന് വെളിപ്പെടുത്താതെ ചിലർ പാർലമെന്റിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. തിരിച്ചറിയൽ കാർഡ് ചോദിച്ചിട്ടും കാണിക്കാൻ തയ്യാറായില്ല. അപ്പോൾ തടയുകയാണ് ചെയ്തതെന്നാണ് ഡൽഹി പോലീസ് അറിയിച്ചു. വിജയ് ചൗക്കിൽ നിന്ന് പാർലമെന്റിലേക്ക് പ്ലക്കാർഡുകളുമേന്തി മുദ്രാവാക്യം വിളിച്ചു പോകുകയായിരുന്നു എംപിമാർ. ഇതിനിടയിലാണ് പോലീസ് തടഞ്ഞത്.

മലയാളത്തിൽ മുദ്രാവാക്യം വിളിച്ചു വന്നവർ എംപിമാരാണ് തിരിച്ചറിയാത്തതുകൊണ്ടാണ് തടഞ്ഞതെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. ഡൽഹിയിൽ പാർലമെന്റിന് മുന്നിൽ കോൺഗ്രസ് എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടാവുകയായിരുന്നു. പാർലമെന്റിന് മുന്നിൽ സ്ഥാപിച്ച പോലീസ് ബാരിക്കേഡ് തകർക്കാൻ എംപിമാർ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്.

എംപിമാരാണെന്ന് അറിയാതെ ബാരിക്കേഡുകൾ ഉയർത്തി അകത്തേക്ക് പോകാൻ പറ്റില്ലെന്ന് പോലീസ് പറഞ്ഞു. ഇത് മറികടന്ന് മുന്നോട്ടു പോകാൻ ശ്രമിച്ചതോടെ ചെറിയ രീതിയിൽ ബലപ്രയോഗമായി. ഇതിനിടെ ടിഎൻ പ്രതാപന്റെ മുൻപിൽ നിന്ന് ഹൈബി ഈഡന്റെ മുഖം ക്യാമറയിൽ ഇടിച്ചു. ഇതോടെയാണ് പോലീസ് മർദ്ദിച്ചുവെന്ന് കോൺഗ്രസ് എംപിമാർ ആരോപിച്ചത്. രമ്യാ ഹരിദാസും കെ മുരളീധരനും അടക്കമുളളവർ പോലീസിനെ പിടിച്ചുതളളാൻ ശ്രമിക്കുന്നതും ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Share
Leave a Comment