ചെന്നൈ:തമിഴ് സൂപ്പർ താരം വിജയുടെ രാഷ്ട്രീയ പ്രവേശനത്തിനായി കാത്തിരിക്കുകയാണ് ആരാധകലോകം.അടുത്ത തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ നടന്റെ ആരാധകക്കൂട്ടായ്മ ഒറ്റയ്ക്ക് മത്സരിക്കാനും തീരുമാനമെടുത്തിരുന്നു.ദളപതി വിജയ് മക്കൾ ഇയക്കം സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് സൂചന.
നടന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചർച്ചകൾ തുടരുന്നതിനിടെ തമിഴ്നാട്ടിലെ ചില ചുവരുകളിൽ പ്രത്യക്ഷപ്പെട്ടതെന്ന് പറഞ്ഞ് ചില പോസ്റ്ററുകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വിജയുടേയും പ്രശാന്ത് കിഷോറിന്റേയും പേരും ചിത്രവും ഉൾപ്പെടുത്തിയ പോസ്റ്റാണ് പ്രചരിക്കുന്നത്.
മധുര നഗരത്തിൽ പ്രത്യക്ഷപ്പെട്ടതെന്ന് പറഞ്ഞാണ് പ്രചരണം. പോസ്റ്ററിൽ 2026 ൽ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് എത്തുമെന്നും ഉപദേഷ്ടാവി പ്രശാന്ത് കിഷോർ ഉണ്ടാകുമെന്നും സൂചിപ്പിക്കുന്നു. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങണം എന്ന് ആഗ്രഹിക്കുന്ന ആരോ ഒപ്പിച്ച പണിയാണ് ഈ പോസ്റ്ററെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
Comments